മുന്‍ കേന്ദ്രമന്ത്രി സുഖ്‌റാം കോണ്‍ഗ്രസില്‍ തിരിച്ചെത്തി; കൂടെ ചെറുമകനും

മുന്‍ കേന്ദ്രമന്ത്രി സുഖ്‌റാം കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തി. അദ്ദേഹത്തിന്റെ കൊച്ചുമകന്‍ ആശ്രയ് ശര്‍മ്മയും കോണ്‍ഗ്രസില്‍ ചേര്‍ന്നു
മുന്‍ കേന്ദ്രമന്ത്രി സുഖ്‌റാം കോണ്‍ഗ്രസില്‍ തിരിച്ചെത്തി; കൂടെ ചെറുമകനും
Updated on: 
1 min read

ഷിംല: മുന്‍ കേന്ദ്രമന്ത്രി സുഖ്‌റാം കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തി. അദ്ദേഹത്തിന്റെ കൊച്ചുമകന്‍ ആശ്രയ് ശര്‍മ്മയും കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സുഖ് റാം പാര്‍ട്ടിയില്‍ തിരിച്ചെത്തിയത്. 

ജയ് റാം താക്കൂര്‍ നേതൃത്വം നല്‍കുന്ന ഹിമാചല്‍ സര്‍ക്കാരിലെ ക്യാബിനറ്റ് മന്ത്രി അനില്‍ ശര്‍മ്മയുടെ മകനാണ് ആശ്രയ് ശര്‍മ്മ. മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്ന മാണ്ടി മണ്ഡലത്തില്‍ സിറ്റിങ് എംപിയെ തന്നെ നിര്‍ത്തിയതില്‍ പ്രതിഷേധിച്ചാണ് ആശ്രയ് ബിജെപി വിട്ടത്. കോണ്‍ഗ്രസ് ഇദ്ദേഹത്തിന് മാണ്ടിയില്‍ സീറ്റ് നല്‍കിയേക്കും. 

പിവി നരസംഹറാവു മന്ത്രിസഭയില്‍ ടെലകോം മന്ത്രിയായിരുന്നു സുഖ്‌റാം. ടെലകോം അഴിമതിക്കേസില്‍ ശിക്ഷിക്കെപ്പട്ട സുഖ്‌റാം പിന്നീട് കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോകുകയും ഹിമാചല്‍ വികാസ് കോണ്‍ഗ്രസ് എന്ന പുതിയ പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER