മുന്‍ മന്ത്രിയും ഡിഎംകെ നേതാവുമായ കെപിപി സ്വാമി അന്തരിച്ചു

ഇദ്ദേഹത്തിന്റെ മരണത്തോടെ നിലവിലെ നിയമസഭയില്‍ ഡിഎംകെയ്ക്ക് രണ്ട് എംഎല്‍എമാരെയാണ് നഷ്ടമായിരിക്കുന്നത്
മുന്‍ മന്ത്രിയും ഡിഎംകെ നേതാവുമായ കെപിപി സ്വാമി അന്തരിച്ചു
Updated on
1 min read

ചെന്നൈ:ഡിഎംകെ നേതാവും മുന്‍ മന്ത്രിയുമായ കെപിപി സ്വാമി അന്തരിച്ചു. 57 വയസ്സായിരുന്നു. നിലവില്‍ തിരുവോട്ടിയൂര്‍ മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാ അംഗമാണ്. കുറച്ചുനാളായി ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ചികിത്സിയിലായിരുന്നു. വീട്ടിലായിരുന്നു അന്ത്യം

കരുണാനിധി മന്ത്രിസഭയില്‍ ഫിഷറിസ് മന്ത്രിയായിരുന്നു. 2006ലായിരുന്നു ആദ്യമായി എംഎല്‍എ ആയത്. 1962ല്‍ ചെന്നൈയിലായിരുന്നു ജനനം. ഇദ്ദേഹത്തിന്റെ സഹോദരങ്ങളും ഡിഎംകെയുടെ നേതാക്കന്‍മാരാണ്.

ഇദ്ദേഹത്തിന്റെ മരണത്തോടെ നിലവിലെ നിയമസഭയില്‍ ഡിഎംകെയ്ക്ക്
 രണ്ട് എംഎല്‍എമാരെയാണ് നഷ്ടമായിരിക്കുന്നത്. വിക്രവാണ്ടി മണ്ഡലത്തിലെ എംഎല്‍എ കെ രാധാമണിയാണ് കഴിഞ്ഞ വര്‍ഷം മരിച്ചത്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com