മുസ്ലിം വ്യാപാരികള്‍ക്ക് പ്രവേശനമില്ല; പോസ്റ്ററൊട്ടിച്ച് ഒരു ഗ്രാമം, പ്രതിഷധവുമായി കോണ്‍ഗ്രസ്

സംഭവം വിവാദമായതോടെ പൊലീസ് എത്തി പോസ്റ്റര്‍ നശിപ്പിച്ചു. കാര്യമറിഞ്ഞ ഉടനെ സംഭവസ്ഥലത്ത് എത്തി പോസ്റ്റര്‍ നശിപ്പിച്ചു
മുസ്ലിം വ്യാപാരികള്‍ക്ക് പ്രവേശനമില്ല; പോസ്റ്ററൊട്ടിച്ച് ഒരു ഗ്രാമം, പ്രതിഷധവുമായി കോണ്‍ഗ്രസ്
Updated on
1 min read

ഇന്‍ഡോര്‍: മുസ്ലിം വ്യാപാരികള്‍ക്ക് പ്രവേശനം നിഷേധിച്ച് മധ്യപ്രദേശിലെ ഒരു ഗ്രാമം. ഇന്‍ഡോര്‍ ജില്ലയിലുള്ള ഗ്രാമമാണ് മുസ്ലിം വ്യാപാരികള്‍ക്ക് പ്രവേശനം നിഷേധിച്ച് പോസ്റ്റര്‍ പതിച്ചത്. പേമാല്‍പുര്‍ പ്രദേശവാസികളുടെ ഒപ്പോടെയുള്ള പോസ്റ്ററാണ് പതിച്ചത്. ശനിയാഴ്ചയാണ് സംഭവം നടന്നത്. 

സംഭവം വിവാദമായതോടെ പൊലീസ് എത്തി പോസ്റ്റര്‍ നശിപ്പിച്ചു. കാര്യമറിഞ്ഞ ഉടനെ സംഭവസ്ഥലത്ത് എത്തി പോസ്റ്റര്‍ നശിപ്പിച്ചുവെന്ന് ഇന്‍ഡോര്‍ ഡിഐജി ഹരിനാരായണാചാരി പറഞ്ഞു. പോസ്റ്റര്‍ പതിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പോസ്റ്ററിന് എതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് രംഗത്തെത്തി. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും പൊലീസിനും എതിരെ അദ്ദേഹം രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. 

ഇങ്ങനെയുള്ള വിഭാഗീയതകള്‍ ദേശീയ താത്പര്യത്തിന് വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. 'ഈ നടപടി മോദിയുടെ ആഹ്വാനത്തിന് വിരുദ്ധമല്ലേ..? ഈ നിയമം ക്രിമിനല്‍ കുറ്റമല്ലേ..? എന്റെ ചോദ്യങ്ങള്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനോടും മധ്യപ്രദേശ് പൊലീസുനുമോടുമാണ്. സമൂഹത്തില്‍ ഇത്തരം വിവേചനം പാടില്ല' അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com