'മുസ്ലീങ്ങള്‍ മഹാസഖ്യത്തിന് വോട്ട് ചെയ്യണം'; മായവതിക്ക് തെരഞ്ഞടുപ്പ് കമ്മീഷന്റെ നോട്ടീസ്

'മുസ്ലീങ്ങള്‍ മഹാസഖ്യത്തിന് വോട്ട് ചെയ്യണം'; മായവതിക്ക് തെരഞ്ഞടുപ്പ് കമ്മീഷന്റെ നോട്ടീസ്

ബിഎസ്പി നേതാവ് മായാവതിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
Published on

ലഖ്‌നൗ: ബിഎസ്പി നേതാവ് മായാവതിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. മുസ്ലീങ്ങള്‍ മഹാസഖ്യത്തിന്ന് വോട്ട് നല്‍കണമെന്ന പ്രസ്താവനയ്ക്ക് എതിരെയാണ് നോട്ടീസ് നല്‍കിയത്. നാളെ വിശദീകരണം നല്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം.

ഉത്തര്‍പ്രദേശിന്റെ ജനസംഖ്യയില്‍ 19 ശതമാനം മുസ്ലിംങ്ങളാണ്. നാലു കോടി നാല്പതു ലക്ഷം മുസ്ലിംങ്ങള്‍. എന്നാല്‍ രാജ്യത്ത് മുസ്ലിംങ്ങള്‍ ഭൂരിപക്ഷമായ 15 മണ്ഡലങ്ങളില്‍ ഒന്നു പോലും ഉത്തര്‍പ്രദേശില്‍ ഇല്ല. നാല്പതു മുതല്‍ അമ്പതു ശതമാനം വരെയും മുപ്പതുമുതല്‍ നാല്പതു ശതമാനം വരെയും ന്യൂനപക്ഷങ്ങളുള്ള 25 മണ്ഡലങ്ങള്‍ യുപിയിലുണ്ട്. മായാവതിയുടെ ജാട്ട്, എസ്പിയുടെ യാദവ് വോട്ടു ബാങ്കിനൊപ്പം മുസ്ലിം വിഭാഗം ഒറ്റക്കെട്ടായി വോട്ടു ചെയ്താല്‍ 45 സീറ്റില്‍ മഹാസഖ്യത്തിന് വിജയം ഉറപ്പ്. ഇത് തിരിച്ചറിഞ്ഞായിരുന്നു മായാവതിയുടെ ആഹ്വാനം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com