മൂത്രം സംഭരിക്കാന്‍ തയ്യാറുണ്ടോ?, യൂറിയ ഇറക്കുമതി ഒഴിവാക്കാം; വിചിത്രവാദവുമായി നിതിന്‍ ഗഡ്കരി 

മൂത്രം സംഭരിക്കാന്‍ തയ്യാറുണ്ടോ?, യൂറിയ ഇറക്കുമതി ഒഴിവാക്കാം; വിചിത്രവാദവുമായി നിതിന്‍ ഗഡ്കരി 

മൂത്രത്തില്‍ നിന്ന് യൂറിയ ഉല്‍പ്പാദിപ്പിക്കാന്‍ കഴിഞ്ഞാല്‍ ഭാവിയില്‍ വളം ഇറക്കുമതി ആവശ്യമായി വരില്ലെന്ന വിചിത്രവാദവുമായി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി
Published on

നാഗ്പൂര്‍: മൂത്രത്തില്‍ നിന്ന് യൂറിയ ഉല്‍പ്പാദിപ്പിക്കാന്‍ കഴിഞ്ഞാല്‍ ഭാവിയില്‍ വളം ഇറക്കുമതി ആവശ്യമായി വരില്ലെന്ന വിചിത്രവാദവുമായി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. മഹാരാഷ്ട്രയിലെ നാഗ്പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ സംഘടിപ്പിച്ച യുവസംരഭകരുടെ യോഗത്തിലായിരുന്നു മന്ത്രിയുടെ അഭിപ്രായം.

നൂതന സാങ്കേതികവിദ്യയുടെ സാധ്യതകള്‍ എന്ന വിഷയത്തില്‍ സംസാരിക്കുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം ചൂണ്ടിക്കാണിച്ചത്.സ്വാഭാവിക മാലിന്യത്തില്‍ നിന്ന് ജൈവ ഇന്ധനം ഉല്‍പ്പാദിപ്പിക്കുന്നത് ഉദാഹരണമായി ചൂണ്ടിക്കാണിച്ചായിരുന്നു മൂത്രത്തില്‍ നിന്ന് യൂറിയ ഉല്‍പ്പാദിപ്പിക്കുന്ന കാര്യം മന്ത്രി എടുത്തിട്ടത്.  

വിമാനത്താവളങ്ങളില്‍ മൂത്രം സംഭരിക്കുന്നതിനെ കുറിച്ച് ചോദിച്ചു കൊണ്ടായിരുന്നു മന്ത്രി വിചിത്രവാദം ഉന്നയിച്ചത്. രാജ്യം യൂറിയ വളം ഇറക്കുമതി ചെയ്യുകയാണ്. പകരം രാജ്യാമൊട്ടാകെ മൂത്രം സംഭരിക്കുകയാണെങ്കില്‍ യൂറിയയുടെ ഇറക്കുമതി ആവശ്യമായി വരില്ലെന്ന് മന്ത്രി പറഞ്ഞു. വലിയ സാധ്യതയാണ് ഇതിന് ഉളളത്. അതുകൊണ്ട് തന്നെ ഒന്നും വെറുതെ കളയരുതെന്നും മന്ത്രി പറഞ്ഞു.

എല്ലാം നല്ല ആശയങ്ങള്‍ ആയതുകൊണ്ട് ആരും തനിക്ക് സഹകരണം വാഗ്ദാനം ചെയ്യുന്നില്ലെന്ന് മന്ത്രി പറഞ്ഞു.തന്റെ മൂത്രം സംഭരിച്ച് പൂന്തോട്ടത്തിലെ ചെടികള്‍ക്ക് വളമായി ഉപയോഗിക്കാറുണ്ട് എന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മന്ത്രി പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com