

കോവിഡ് വ്യാപനം തടയുന്നതിനുള്ള മൂന്നാം ഘട്ട ലോക്ക് ഡൗണിലേക്ക് രാജ്യം കടക്കുമ്പോൾ ഇന്നുമുതൽ കൂടുതല്‍ ഇളവുകൾ നിലവില്‍ വരും. ഈ മാസം 17 വരെ നീണ്ട് നിൽക്കുന്ന ലോക്ഡൗണിനാണ് ഇന്ന് തുടക്കമാകുക. ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും രാജ്യത്താകമാനം ചില നിയന്ത്രണങ്ങൾ പൊതുവായിരിക്കും. വ്യോമ-റെയില്‍-മെട്രോ ഗതാഗതവും അന്തര്‍സംസ്ഥാന യാത്രകളും അനുവദനീയമല്ല. സ്‌കൂള്‍, കോളജ്, പരിശീലന സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കില്ല.
റെഡ്, ഓറഞ്ച്, ഗ്രീൻ സോണുകളിൽ രാവിലെ 7 മുതല്‍ വൈകിട്ട് ഏഴരവരെ കടകൾ തുറക്കാന്‍ അനുമതിയുണ്ട്. അതേസമയം സോൺ വ്യത്യാസം ഇല്ലാതെ ഹോട്ട്സ്പോട്ടുകൾ പൂര്‍ണമായും അടഞ്ഞുകിടക്കും. വലിയ തുണിക്കടകള്‍, സ്വര്‍ണകടകള്‍, മാളുകള്‍ ഒഴികെ എല്ലാ കടകളും എല്ലാം സോണുകളിലും സമയക്രമം അനുസരിച്ച് തുറക്കാന്‍ അനുമതിയുണ്ട്. പാര്‍ക്ക്, ജിംനേഷ്യം, ബാര്‍ബര്‍ഷാപ്പ് എന്നിവ ഒരു സോണിലും തുറക്കരത്. ഓട്ടോറിക്ഷകള്‍ക്കും അനുമതിയില്ല.
സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, ആരാധനാലയങ്ങളിലെ ഒത്തുചേരലുകൾക്ക് വിലക്ക് തുടരും. 65 വയസ്സിനു മുകളിലുള്ളവരും 10 വയസ്സിന് താഴെയുള്ള കുട്ടികളും ആരോഗ്യ ആവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങാന്‍ പാടുള്ളതല്ല.
മദ്യവിൽപ്പനശാലകൾ തുറക്കാൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും കേരളമടക്കം ചില സംസ്ഥാനങ്ങൾ മദ്യവിൽപന വേണ്ടെന്ന നിലപാടെടുത്തിട്ടുണ്ട്. എല്ലാ സോണുകളിലും റെസ്റ്റോറന്റുകളിൽ പാഴ്സല്‍ മാത്രമേ അനുവദിക്കൂ. ഹോട്ട്സ്പോട്ടുകളിൽ പാഴ്സലിനും അനുമതിയില്ല.
ഗ്രീന്‍ സോണില്‍ ഉള്‍പ്പടെ പൊതുഗതാഗതം അനുവദിക്കില്ല. സ്വകാര്യവാഹനങ്ങളില്‍ ഡ്രൈവര്‍ക്ക് പുറമേ രണ്ടു പേർക്ക് യാത്രചെയ്യാം. ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റ് യാത്ര പാടില്ല. ആവശ്യഘട്ടങ്ങളില്‍ ബന്ധുക്കളായ വനിതകളെ അനുവദിക്കാം. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സർക്കാർ യാത്രാ പാസ് അനുവദിച്ചുതുടങ്ങി. നോർക്കറൂട്ട്സിന്റെ വെബ്സൈറ്റിലൂടെ അപേക്ഷിച്ചവർക്കാണ് പാസ് നൽകിത്തുടങ്ങിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates