മെട്രോയുടെ വാതിലില്‍ സാരി കുടുങ്ങി; ട്രെയിന്‍ വീട്ടമ്മയെ പ്ലാറ്റ്‌ഫോമിലൂടെ വലിച്ചിഴച്ചു, പരിക്ക്

നവാഡയില്‍ നിന്ന് ബ്ലൂ ലൈന്‍ മെട്രോയില്‍ കയറിയ ഗീതയും മകളും മോട്ടിനഗര്‍ സ്‌റ്റേഷനില്‍ ഇറങ്ങുന്നതിനിടെ വാതിലുകള്‍ക്കിടയില്‍ സാരിയുടെ മുന്താണി കുടുങ്ങിപ്പോവുകയായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: മെട്രോ ടെയിന്റെ വാതിലില്‍ സാരി കുടുങ്ങിയതിനെ തുടര്‍ന്ന് പ്ലാറ്റ്‌ഫോമിലേക്ക് തെറിച്ച് വീണ് വീട്ടമ്മയ്ക്ക് പരിക്കേറ്റു. ഇന്ദ്രലോക് സ്വദേശിയായ ഗീതയ്ക്കാണ് പരിക്കേറ്റത്. മോട്ടിനഗര്‍ മെട്രോ സ്‌റ്റേഷനില്‍വച്ചാണ് അപകടമുണ്ടായത്. 

നവാഡയില്‍ നിന്ന് ബ്ലൂ ലൈന്‍ മെട്രോയില്‍ കയറിയ ഗീതയും മകളും മോട്ടിനഗര്‍ സ്‌റ്റേഷനില്‍ ഇറങ്ങുന്നതിനിടെ വാതിലുകള്‍ക്കിടയില്‍ സാരിയുടെ മുന്താണി കുടുങ്ങിപ്പോവുകയായിരുന്നു. പ്ലാറ്റ്‌ഫോമിലൂടെ ഗീതയെയും വലിച്ച് മെട്രോ നീങ്ങിയതോടെ യാത്രക്കാരില്‍ ഒരാള്‍ എമര്‍ജന്‍സി ബട്ടണ്‍ അമര്‍ത്തി മെട്രോ നിര്‍ത്തുകയായിരുന്നു. 

ഉടന്‍ തന്നെ മെട്രോ അധികൃതരും യാത്രക്കാരും ഓടിയെത്തി പ്രഥമ ശുശ്രൂഷകള്‍ നല്‍കി. തലയ്ക്കും മുഖത്തും പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തെ തുടര്‍ന്ന് ഈ റൂട്ടിലെ മെട്രോ സര്‍വീസുകള്‍ താത്കാലികമായി തടസപ്പെട്ടിരുന്നു. ദ്വാരകയെ നോയ്ഡയിലെ ഇലക്ട്രോണിക് സിറ്റിയുമായി ബന്ധിപ്പിക്കുന്ന റെയില്‍വേ ലൈനാണ് ബ്ലൂലൈന്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com