മെട്രോ യാത്രയിൽ സ്ത്രീകൾക്ക് പെപ്പർ സ്പ്രേ കൈയിൽ കരുതാൻ അനുമതി

മെട്രോയിൽ യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് ഇനി മുതൽ ബാ​ഗിൽ പെപ്പർ സ്പ്രേ സൂക്ഷിക്കാൻ അനുമതി
മെട്രോ യാത്രയിൽ സ്ത്രീകൾക്ക് പെപ്പർ സ്പ്രേ കൈയിൽ കരുതാൻ അനുമതി
Updated on
1 min read

ബം​ഗളൂരു: മെട്രോയിൽ യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് ഇനി മുതൽ ബാ​ഗിൽ പെപ്പർ സ്പ്രേ സൂക്ഷിക്കാൻ അനുമതി. ബംഗളുരു മെട്രോ റെയിൽ കോർപറേഷനാണ് അനുമതി നൽകിയത്. ഹൈദരാബാദിൽ വനിതാ ഡോക്ടർ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് നടപടി.

സ്വയം പ്രതിരോധത്തിനുള്ള അവകാശമെന്ന നിലയ്ക്കാണ് ഈ തീരുമാനമെന്ന് മെട്രോ അധികൃതർ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ഹൈദരാബാദിലെ സംഭവങ്ങൾപ്പോലെയുള്ളവ ഇനി ഒരിക്കലും ആവർത്തിക്കപ്പെടരുതെന്നാണ് എല്ലാവരെയും പോലെ മെട്രോയും ആഗ്രഹിക്കുന്നത്. സ്വയം രക്ഷയ്ക്ക് സ്ത്രീകൾക്കുള്ള അവകാശത്തെ തടയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തീപിടിത്തത്തിന് ഇടയാക്കുമെന്ന കാരണം ചൂണ്ടിക്കാട്ടി പെപ്പർ സ്പ്രേയ്ക്ക് മുൻപ് മെട്രോകളിൽ നിരോധനമേർപ്പെടുത്തിയിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധങ്ങളാണ് നടന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com