മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗം ചെയ്തു ; ഹോസ്റ്റല്‍ ജീവനക്കാരന്‍ അറസ്റ്റില്‍
ഭുവനേശ്വര്‍ : ഒഡീഷയിലെ ഭുവനേശ്വറില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിനെ ബലാല്‍സംഗം ചെയ്തതായി പരാതി. ഇതേത്തുടര്‍ന്ന് ഹോസ്റ്റല്‍ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭുവനേശ്വറിലെ ഒരു സ്വകാര്യ മെഡിക്കല്‍ കോളേജിലാണ് സംഭവം. ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഹോസ്റ്റല്‍ ജീവനക്കാരനായ മനോജ് കുന്തിയയെ മഞ്ചേശ്വര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച രാത്രി കോളേജിലെ ആണ്‍സുഹൃത്തുമായി ഹോസ്റ്റലിന് സമീപം സംസാരിച്ചുകൊണ്ടിരിക്കെ, സമീപത്തെത്തിയ ഹോസ്റ്റല്‍ ജീവനക്കാരന്‍ അസഭ്യം പറയുകയും അവിടെ നിന്ന് പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് അപ്പോള്‍ തന്നെ സുഹൃത്ത് ബൈക്കില്‍ അവിടെനിന്നും പോയി. എന്നാല്‍ മുറിയിലേക്ക് പോയ തന്നെ ജീവനക്കാരന്‍ തടയുകയും, സുഹൃത്തിനെ ചേര്‍ത്ത് അപവാദം പറയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇക്കാര്യം പുറത്തുപറയാതിരിക്കാന്‍ അദ്ദേഹത്തിന് വഴങ്ങണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ അതിന് തയ്യാറായില്ല. തുടര്‍ന്ന് അയാള്‍ തന്നെ മാനഭംഗപ്പെടുത്തിയെന്നുമാണ് പെണ്‍കുട്ടി പരാതിയില്‍ ചൂണ്ടിക്കാട്ടിയത്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി ഭുവനേശ്വര്‍ ഡിസിപി സത്യബ്രത ഭോയ് പറഞ്ഞു.
അതേസമയം താന്‍ നിരപരാധിയാണെന്നും, തന്നെ മനപൂര്‍വം കേസില്‍ കുടുക്കുകയായിരുന്നെന്നുമാണ് അറസ്റ്റിലായ മനോജ് കുന്തിയ പറയുന്നത്. സംഭവദിവസം രാത്രി ഒമ്പതുമണിയോടെ, ക്യാന്റീനില്‍ നിന്നും ഭക്ഷണം കഴിച്ചശേഷം മുറിയിലേക്ക് മടങ്ങുകയായിരുന്ന താന്‍, പെണ്‍കുട്ടിയും സുഹൃത്തും വളരെ മോശകരമായ അവസ്ഥയില്‍ താന്‍ കണ്ടു. ശബ്ദമുണ്ടാക്കിയ താന്‍ ഇക്കാര്യം പ്രിന്‍സിപ്പലിനെ അറിയിക്കുമെന്ന് പറഞ്ഞു. മേലില്‍ ഇത് ആവര്‍ത്തിക്കില്ലെന്നും, സംഭവം മറ്റാരോടും വെളിപ്പെടുത്തരുതെന്നും യുവതിയും സുഹൃത്തും കാല്പിടിച്ച് അപേക്ഷിച്ചു. തുടര്‍ന്ന് മുറിയില്‍ ഉറങ്ങാന്‍ പോയ തന്നെ പുലര്‍ച്ചെ നാലു മണിയോടെ പൊലീസ് വിളിക്കുമ്പോഴാണ് ഉണരുന്നതെന്നും മനോജ് കുന്തിയ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

