മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിയതിൽ അഴിമതി; ഹിമാചൽ പ്രദേശ് ബിജെപി അധ്യക്ഷൻ രാജിവച്ചു

അഴിമതിയിൽ നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ടാണ് രാജിയെന്ന് ബിൻദൽ പറഞ്ഞു
മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിയതിൽ അഴിമതി; ഹിമാചൽ പ്രദേശ് ബിജെപി അധ്യക്ഷൻ രാജിവച്ചു
Updated on
1 min read

ന്യൂഡൽഹി; മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തെ തുടർന്ന് ഹിമാചൽ പ്രദേശ് ബിജെപി അധ്യക്ഷൻ രാജീവ് ബിൻദൽ രാജിവച്ചു. സംഭവം വലിയ വിവാദമായതിന് പിന്നാലെയാണ് നടപടി. അഴിമതിയിൽ നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ടാണ് രാജിയെന്ന് ബിൻദൽ പറഞ്ഞു.

മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.അജയ് ഗുപ്ത ഒരു ബിജെപി നേതാവുമായി സംസാരിക്കുന്നതിന്റെ ഓഡിയോ ക്ലിപ്പ് പുറത്തു വന്നിരുന്നു. ഇതോടെ  അജയ് ​ഗുപ്തയെ വിജിലൻസ് അറസ്റ്റിലായി. 

ഹിമാചൽ പ്രദേശ് ബിജെപി അധ്യക്ഷൻ രാജീവ് ബിൻദൽ രാജി വച്ചു. മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ടുയർന്ന അഴിമതിയിൽ നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ടാണ് രാജിയെന്ന് ബിൻദൽ പറഞ്ഞു. അജയ് ​ഗുപ്ത അഞ്ച് ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് വിജിലൻസ് കണ്ടെത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com