മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ നിര്‍മ്മിച്ച തോക്കുകള്‍ വേണ്ടെന്ന് സൈന്യം; ഗുണനിലവാരമില്ലെന്ന് സൈന്യത്തിന്റെ കണ്ടെത്തല്‍

മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ നിര്‍മ്മിച്ച തോക്കുകള്‍ വേണ്ടെന്ന് സൈന്യം; ഗുണനിലവാരമില്ലെന്ന് സൈന്യത്തിന്റെ കണ്ടെത്തല്‍

തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് തദ്ദേശീയ ആയുധങ്ങള്‍ സൈന്യം നിരസിക്കുന്നത്
Published on

ന്യുഡല്‍ഹി:മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ നിര്‍മ്മിച്ചു നല്‍കിയ തോക്കുകള്‍ വേണ്ടെന്ന് ഇന്ത്യന്‍ സൈന്യം. തദ്ദേശീയമായി നിര്‍മിച്ച തോക്കുകള്‍ക്ക് ഗുണനിലവാരമില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് സൈന്യം നിരസിച്ചിരിക്കുന്നത്. എകെ. 47ന് പകരമായി ഉപയോഗിക്കാന്‍ നിര്‍മ്മിച്ചു നല്‍കിയ തോക്കുകളാണ് സൈന്യം തള്ളിയത്. 7.62ഃ 51 എംഎം റൈഫിളാണ് മെയ്ക് ഇന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ചു സൈന്യത്തിന് നല്‍കിയത്. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് തദ്ദേശീയ ആയുധങ്ങള്‍ സൈന്യം നിരസിക്കുന്നത്.തദ്ദേശീയമായി നിര്‍മിച്ച 5.56 എംഎം എക്‌സ്‌കാലിബര്‍ ഇനം തോക്കുകള്‍ കഴിഞ്ഞ വര്‍ഷം സൈന്യം തള്ളിയിരുന്നു.ആയുധങ്ങള്‍ക്കായി ഇനി പുതിയ കരാര്‍ ക്ഷണിക്കും. 

സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഓര്‍ഡിനന്‍സ് ഫാക്ടറി ബോര്‍ഡ് ആണ് തോക്കുകള്‍ നിര്‍മ്മിച്ചത്. സൈന്യം നടത്തിയ പ്രാഥമിക പരിശോധനയില്‍ തന്നെ പരാജയപ്പെടുകയായിരുന്നു. ഈ തരം തോക്കുകളില്‍ കാര്യമായി തന്നെ മാറ്റങ്ങള്‍ വരുത്തണമെന്നാണ് സൈന്യം പറയുന്നത്. തിര നിറയ്ക്കാന്‍ തന്നെ വളരെ സമയമെടുക്കുന്നുവെന്നും സൈന്യത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്.
ഇത്രയേറെ ന്യൂനതകള്‍ ഉള്ള ഈ തോക്കുകള്‍ വച്ച് അടിയന്തര സാഹചര്യങ്ങളെ നേരിയാന്‍ സാധിക്കില്ലെന്നും വലിയ സുരക്ഷാ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com