'മേം ഭീ ചൗക്കീദാര്‍' പരിപാടിയില്‍ 'ന്യൂസ് വാല്യൂ' ഉണ്ട് ; മോദിയുടെ പ്രസംഗം സംപ്രേഷണം ചെയ്തതിനെ ന്യായീകരിച്ച് ദൂരദര്‍ശന്‍

പ്രധാനമന്ത്രിയുടേത് തെരഞ്ഞെടുപ്പ് റാലിയായിരുന്നില്ല. വാര്‍ത്താ പ്രാധാന്യം പരിഗണിച്ചാണ് മോദിയുടെ പ്രസംഗം പൂര്‍ണമായി സംപ്രേഷണം ചെയ്തതെന്നും ദൂരദര്‍ശന്‍
'മേം ഭീ ചൗക്കീദാര്‍' പരിപാടിയില്‍ 'ന്യൂസ് വാല്യൂ' ഉണ്ട് ; മോദിയുടെ പ്രസംഗം സംപ്രേഷണം ചെയ്തതിനെ ന്യായീകരിച്ച് ദൂരദര്‍ശന്‍
Updated on
1 min read


ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മേം ഭീ ചൗക്കീദാര്‍ പരിപാടി സംപ്രേഷണം ചെയ്തതിനെ ന്യായീകരിച്ച് ദൂരദര്‍ശന്‍. പ്രധാനമന്ത്രിയുടേത് തെരഞ്ഞെടുപ്പ് റാലിയായിരുന്നില്ല. വാര്‍ത്താ പ്രാധാന്യം പരിഗണിച്ചാണ് മോദിയുടെ പ്രസംഗം പൂര്‍ണമായി സംപ്രേഷണം ചെയ്തതെന്നും ദൂരദര്‍ശന്‍, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കി. ന്യൂസ് വാല്യൂ പരിഗണിച്ച് മറ്റ് സ്വകാര്യ ചാനലുകളും മോദിയുടെ പ്രസംഗം പൂര്‍ണമായി സംപ്രേഷണം ചെയ്തിരുന്നു എന്നും ദൂരദര്‍ശന്‍ അറിയിച്ചു. 

പ്രധാനമന്ത്രിയുടെ മേം ഭീ ചൗക്കീദാര്‍ പരിപാടി സംപ്രേഷണം ചെയ്തതിന് ദൂരദര്‍ശനോട് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടിയിരുന്നു. മോദിയുടെ പരിപാടി സംപ്രേഷണം ചെയ്ത ദൂരദര്‍ശന്‍രെ നടപടി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്ന് കാണിച്ച് കോണ്‍ഗ്രസാണ് കമ്മീഷന് പരാതി നല്‍കിയത്. ഇതിലാണ് കമ്മീഷന്‍ ദൂരദര്‍ശന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്.  മാര്‍ച്ച് 31 നായിരുന്നു മോദിയുടെ പരിപാടി സംഘടിപ്പിച്ചിരുന്നത്. 

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ചൗകീദാര്‍ ചോര്‍ഹെ ( കാവല്‍ക്കാരന്‍ കള്ളനാണ് ) എന്ന മുദ്രാവാക്യം ഉയര്‍ത്തി പ്രചാരണം അഴിച്ചുവിട്ടിരുന്നു. ഇതിനെ ചെറുക്കാനാണ് മോദിയും ബിജെപിയും മേം ഭീ ചൗക്കീദാര്‍ എന്ന മുദ്രാവാക്യവുമായി പ്രചാരണം തുടങ്ങിയത്. ഇതിന്റെ ഭാഗമായി ബിജെപി നേതാക്കളെല്ലാം പേരിന് മുന്നില്‍ ചൗക്കീദാര്‍ എന്ന വിശേഷണം ചേര്‍ക്കുകയും ചെയ്തിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com