മോദി സാമൂഹ്യ മാധ്യമങ്ങള്‍ ഉപേക്ഷിക്കുന്നു; ഞായറാഴ്ച മുതല്‍ തീരുമാനം നടപ്പാക്കാന്‍ ആലോചിക്കുന്നതായി ട്വീറ്റ്

സാമൂഹ്യ മാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ ഉപേക്ഷിക്കാന്‍ ആലോചിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: സാമൂഹ്യ മാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ ഉപേക്ഷിക്കാന്‍ ആലോചിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, യുട്യൂബ് എന്നീ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ ഉപേക്ഷിക്കാന്‍ ആലോചിക്കുന്നുവെന്ന്  നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു.എന്നാല്‍ ഇതുവരെയുള്ള പോസ്റ്റുകള്‍ അതുപോലെ തന്നെയുണ്ടായിരിക്കും എന്നും ട്വീറ്റില്‍ പറയുന്നു.

ഞായറാഴ്ച ഇക്കാര്യത്തില്‍  തീരുമാനമെടുക്കുമെന്നും നരേന്ദ്രമോദി വ്യക്തമാക്കി. നിലവില്‍ ട്വിറ്ററില്‍ അഞ്ചുകോടി ഫോളോവേഴ്‌സുള്ള ഒരേയൊരു ഇന്ത്യക്കാരന്‍ നരേന്ദ്രമോദിയാണ്. ഫേസ്ബുക്കില്‍ നാലരക്കോടിപ്പേരാണ് മോദിയെ പിന്തുടരുന്നത്.അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞാല്‍ മോദിക്കാണ് ഫെയ്‌സ്ബുക്കില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ളത്.

ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി സമകാലീന വിഷയങ്ങളില്‍ തന്റെ നിലപാടുകള്‍ ഏറെയും അറിയിച്ചിരുന്നത്. അക്കൗണ്ടുകള്‍ ഉപേക്ഷിക്കുന്നു എന്ന ട്വീറ്റിന് പിന്നാലെ കാരണം തിരക്കിയും അതിന്റെ ആവശ്യകത ചോദ്യം ചെയ്തു നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com