

റാഞ്ചി: രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രി രാഹുല്‍ ഗാന്ധിയായിരിക്കുമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭുപേഷ് ബാഗല്‍. തെരഞഞടുപ്പില്‍ എന്‍ഡിഎ ഭരണത്തിന് അന്ത്യമാകുമെന്നും യുപിഎ അധികാരം തിരിച്ചുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജീവ് ഗാന്ധി ഒന്നാം നമ്പര്‍ അഴിമതിക്കാരനാണെന്ന മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണമാണ് ഭുപേഷ് ബാഗല്‍ നടത്തിയത്. രാജീവ് ഗാന്ധിയുടെ സംഭാവന നാടിന് ബോധ്യപ്പെട്ടതാണ്. വിവരസാങ്കേതിക വിദ്യ, പഞ്ചായത്ത് രാജ് സംവിധാനം തുടങ്ങി നിരവധി ഉദാഹരണങ്ങളും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
രാജ്യത്തിനായാണ് രാജീവ് ഗാന്ധി ജീവന്‍ ബലിയര്‍പ്പിച്ചത്. രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് മരണാനന്തരബഹുമതിയായി രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരതരത്‌നം നല്‍കി ആദരിച്ചത്. രാജ്യം ആദരിക്കുന്ന മഹത് വ്യക്തിയെ അവഹേളിച്ചതിലൂടെ പ്രധാനമന്ത്രിയുടെ മനോനില തെറ്റിയിരിക്കുകയാണ്. അടിയന്തരമായി ഡോക്ടറെ കാണണമെന്നും അദ്ദേഹം പറഞ്ഞു.
മോദി തന്നെ പറഞ്ഞിട്ടുണ്ട്. ദിവസം മൂന്ന് മുതല്‍ നാല് മണിക്കൂര്‍ മാത്രമാണ് ഉറങ്ങുന്നതെന്ന്. ഇതിന്റെ ഭാഗമായാവാം മനോനില തെറ്റാന്‍ ഇടയായത്. ഇങ്ങനെയൊരാള്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി തുടരുന്നത് രാജ്യത്തിന് അപകടകരമാണ്. പരാജയഭീതി പൂണ്ടാണ് ഇത്തരം വിലകുറഞ്ഞ പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നും ബിജെപി നൂറ്റിഅന്‍പത് സീറ്റില്‍ ഒതുങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
