മോദിയുടെ വികസനത്തിന്റെ വിജയമെന്ന് അമിത് ഷാ

ഗുജറാത്തിലെയും ഹിമാചലിലെയും ബിജെപിയുടെ വിജയം മോദിയുടെ വികസനത്തിന്റെ വിജയമാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ
മോദിയുടെ വികസനത്തിന്റെ വിജയമെന്ന് അമിത് ഷാ
Updated on: 
1 min read

ന്യൂഡല്‍ഹി: ഗുജറാത്തിലെയും ഹിമാചലിലെയും ബിജെപിയുടെ വിജയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസനത്തിന്റെ വിജയമാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കോണ്‍ഗ്രിന്റെ ജാതി രാഷ്ട്രീയത്തയും കുടുംബ വാഴ്ചയെയും പരാജയപ്പെടുത്തിയെന്നും അമിത് ഷാ പറഞ്ഞു

ഇരു സംസ്ഥാനങ്ങളിലും ജനം ബിജെപിയലര്‍പ്പിച്ച വിശ്വാസം തുടരുമെന്നും വികസനത്തിനുള്ള ഒരു അവസരവും പാഴാക്കില്ലെന്നും അമിത് ഷാ പറഞ്ഞു. ബിജെപിയെ വലിയ ഭൂരിപക്ഷത്തില്‍ ജയിപ്പിച്ച ജനങ്ങളോടും അമിത് ഷാ നന്ദി പ്രകടിപ്പിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നിന്ന് വ്യത്യസ്തമായി 
വോട്ട് ശതമാനം ഒരു ശതമാനം വര്‍ധിച്ചു. ഇത് 22 വര്‍ഷം ഭരിച്ചിട്ടും ബിജെപിയുടെ പിന്തുണ കുറയുന്നില്ലെന്നതാണ് സൂചിപ്പിക്കുന്നത്. ജാതീയമായി വോട്ടുകള്‍ ഭിന്നിപ്പിച്ചതാണ് ബിജെപിക്ക്  സീറ്റുകള്‍ കുറയാന്‍ കാരണമായതെന്നും അമിത് ഷാ മാധ്യമങ്ങളോട് പറഞ്ഞു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com