

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ച കോണ്‍ഗ്രസ് നേതാവും നടിയുമായ വിജയശാന്തിയെ തിരുത്തി കോണ്‍ഗ്രസ് നേതാവ് രേണുക ചൗധരി. പ്രധാനമന്ത്രിക്ക് എതിരെ പ്രയോഗിക്കേണ്ട ഭാഷ ഇത്തരത്തിലുള്ളതല്ലെന്ന് രേണുക ചൗധരി പറഞ്ഞു. 'മോദിയെ കാണാന്‍ ഒരു ഭീകരവാദിയെ പോലെയാണ്. ആളുകളെ സ്‌നേഹിക്കുന്നതിന് പകരം അദ്ദേഹം ജനങ്ങളെ ഭയപ്പെടുത്തുകയാണ്. ഇതല്ല ഒരു പ്രധാനമന്ത്രിക്ക് യോജിച്ചതല്ല' എന്നായിരുന്നു വിജയശാന്തിയുടെ പ്രസ്താവന.
വിജയശാന്തി പ്രസ്താവന നടത്തിയ സമയത്ത് താനില്ലായിരുന്നുവെന്നും അത്തരത്തില്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ തെറ്റാണെന്നും ചൗധരി പറഞ്ഞു. പ്രധാനമന്ത്രി ആരായിരുന്നാലും അദ്ദേഹത്തിന് എതിരെ പ്രയോഗിക്കേണ്ട ഭാഷ ഇതല്ല. നമ്മള്‍ അദ്ദേഹത്തെപ്പോലെയായിരിക്കില്ല പക്ഷേ നമ്മള്‍ ഇത്തരത്തില്‍ സംസാരിക്കാന്‍ പാടില്ല- അവര്‍ പറഞ്ഞു.
തെലങ്കാനയിലെ ഷംഷബാദില്‍ കോണ്‍ഗ്രസ് പൊതുയോഗത്തില്‍ സംസാരിക്കവെയായിരുന്നു വിജയശാന്തിയുടെ വിവാദ പരാമര്‍ശം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും യോഗത്തില്‍ പങ്കെടുത്തിരുന്നു.വിജയശാന്തിയുടെ പ്രസംഗത്തിന് എതിരെ ബിജെപി രംഗത്ത് വന്നിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates