പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

യുപിഎസ്‌സി, എസ്എസ്‌സി പരീക്ഷകള്‍: മെയ് 3ന് ശേഷം തീരുമാനമെന്ന് കേന്ദ്രമന്ത്രി 

കോവിഡ് വ്യാപനം തടയുന്നതിന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ഇരു കമ്മീഷനുകളും നടത്തുന്ന പരീക്ഷകള്‍ നീട്ടിവെച്ചിരിക്കുകയാണ്
Published on

ന്യൂഡല്‍ഹി:  യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍, സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ പരീക്ഷകള്‍ പിന്നീട് നടത്തുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. കോവിഡ് വ്യാപനം തടയുന്നതിന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ഇരു കമ്മീഷനുകളും നടത്തുന്ന പരീക്ഷകള്‍ നീട്ടിവെച്ചിരിക്കുകയാണ്. പരീക്ഷകള്‍ വേണ്ടെന്ന് വെയ്ക്കില്ലെന്നും പിന്നീട് നടത്തുമെന്നും ജിതേന്ദ്ര സിങ് പറഞ്ഞു.

നിലവില്‍ കോവിഡ് വ്യാപനം തടയുന്നതിനുളള ലോക്ക്ഡൗണ്‍ മെയ് 3 വരെയാണ് നീട്ടിയത്. ഇതിന് ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം പരീക്ഷാ തീയതികള്‍ പുനഃക്രമീകരിക്കുന്നത് ഉള്‍പ്പെടെയുളള നടപടികള്‍ സ്വീകരിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരീക്ഷാ ഹാളില്‍ എത്താന്‍ സാധിക്കുന്ന സാഹചര്യം വേണം. ഇതിന് കൂടുതല്‍ സമയം വേണ്ടി വരും. ഇതിന് അനുകൂലമായ സാഹചര്യം ഉരുത്തിരിയുന്ന മുറയ്ക്ക് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com