യുപിയില്‍ വീണ്ടും കൂട്ടബലാത്സംഗം; ദളിത് വിദ്യാർത്ഥിനിയെ മയക്കുമരുന്ന് കുത്തിവെച്ച് പീഡിപ്പിച്ചു, കാലുകൾ തല്ലിയൊടിച്ചു; പെൺകുട്ടി മരിച്ചു

മൂന്നുപേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ടബലാത്സംഗത്തിന് ഇരയായി ദളിത് വിദ്യാര്‍ത്ഥിനി മരിച്ചു. ബൽറാം പൂരിലാണ് സംഭവം. മയക്കുമരുന്ന് കുത്തിവെച്ച ശേഷമാണ് പെണ്‍കുട്ടിയെ അക്രമികള്‍ ബലാത്സംഗം ചെയ്‍തത്.  പീഡനത്തിന് ശേഷം പെണ്‍കുട്ടിയുടെ കാലുകളും അക്രമികള്‍ തല്ലിയൊടിച്ചു. 

ഇന്നലെ സര്‍വകലാശാലയില്‍ പ്രവേശം നേടി തിരിച്ചുവരും വഴിയാണ് സംഭവം. മൂന്നുപേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ ഒരു റിക്ഷായില്‍ പെണ്‍കുട്ടിയെ കയറ്റിവിടുകയായിരുന്നു. വീട്ടിലെത്തിയ പെണ്‍കുട്ടി ബോധരഹിതയായി. 

തുടര്‍ന്ന് വീട്ടുകാരാണ് പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാല്‍ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ പെണ്‍കുട്ടി മരിച്ചെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com