യുവതിയുടെ ശരീരം കഷങ്ങളായി മുറിച്ച് സ്യൂട്ട് കേസില്‍, തല പോളിത്തീന്‍ ബാഗില്‍; നടുക്കം

യുവതിയുടെ ശരീരം കഷങ്ങളായി മുറിച്ച് സ്യൂട്ട് കേസില്‍, തല പോളിത്തീന്‍ ബാഗില്‍; നടുക്കം
യുവതിയുടെ ശരീരം കഷങ്ങളായി മുറിച്ച് സ്യൂട്ട് കേസില്‍, തല പോളിത്തീന്‍ ബാഗില്‍; നടുക്കം
Updated on
1 min read

ബാരബങ്കി (യുപി): ഉത്തര്‍പ്രദേശില്‍ സ്ത്രീയുടെ ശരീരം കഷണങ്ങളാക്കി മുറിച്ച് സ്യൂട്ട് കേസില്‍ അടച്ച നിലയില്‍. സഫേദാബാദിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

സംശയകരമായ നിലയില്‍ സ്യൂട്ട്‌കേസ് കണ്ടതിനെത്തുടര്‍ന്ന്  നാട്ടുകാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി തന്നെ പൊലീസ് എത്തി തുറന്നു പരിശോധിച്ചപ്പോഴാണ് ശരീര ഭാഗങ്ങള്‍ കണ്ടത്.

മുപ്പതു വയസില്‍ താഴെയുള്ള യുവതിയുടെ ശരീരഭാഗങ്ങള്‍ ആണെന്നാണ് പൊലീസിന്റെ നിഗമനം. തൊട്ടടുത്തത് പോളിത്തീന്‍ ബാഗില്‍ പൊതിഞ്ഞ നിലയില്‍ യുവതിയുടെ തല കണ്ടെത്തി. രണ്ടു ദിവസമെങ്കിലും പഴക്കമുണ്ടെന്നാണ് കരുതുന്നത്.

സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com