രണ്ടാം വിവാഹം കഴിച്ചു, അച്ഛനെ മക്കൾ കഴുത്തറത്തു കൊന്നു, അറസ്റ്റ്

രണ്ടാം വിവാഹം കഴിച്ചു, അച്ഛനെ മക്കൾ കഴുത്തറത്തു കൊന്നു, അറസ്റ്റ്

കനകസഭയുടെ മക്കളായ ആനന്ദ്, വിനോദ്  എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു
Published on

ചെന്നൈ : രണ്ടാം വിവാഹം കഴിച്ചതിന് അച്ഛനെ മക്കൾ കഴുത്തറത്തു കൊന്നു. അരിയാലൂർ പെരിയതിരുക്കോലം സ്വദേശിയും വൈദ്യുതി വകുപ്പ് ജീവനക്കാരനുമായ കനകസഭ (52) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കനകസഭയുടെ മക്കളായ ആനന്ദ് (22), വിനോദ് (23) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

കനകസഭയും ആദ്യ ഭാര്യയും 12 വർഷം മുൻപാണ് പിരിഞ്ഞത്. 8 വർഷമായി കുടുംബ കോടതിയിൽ വിവാഹമോചനക്കേസ് നടക്കുകയാണ്. മക്കൾ ആദ്യ ഭാര്യയ്ക്കൊപ്പമായിരുന്നു. ഇതിനിടെ, കനകസഭ സംഗീതയ്ക്കൊപ്പം ജീവിക്കാൻ തുടങ്ങി.

കഴിഞ്ഞ ദിവസം കാണാനെത്തിയപ്പോൾ ഇയാൾ മക്കളോട് മോശമായി പെരുമാറിയതായി  നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി ഡ്യൂട്ടിയിലായിരുന്ന കനകസഭയെ ഓഫിസിനു സമീപം കഴുത്തറുത്തു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.

പിതാവിന് പകരം ആശ്രിത നിയമനം ലഭിക്കാൻ വേണ്ടിയാണ് മക്കൾ കനകസഭയെ കൊലപ്പെടുത്തിയതെന്ന് രണ്ടാം ഭാര്യയായ സംഗീത ആരോപിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com