രണ്ടു പശുക്കളും ഒരു കിടാവും!; വര്‍ധിച്ച സ്വത്ത് വിവരം പുറത്തുവിട്ട് നിതീഷ് കുമാര്‍

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സമ്പാദ്യത്തില്‍ വര്‍ധിച്ചത് രണ്ടു പശുക്കളും ഒരു കിടാവും മാത്രം!
രണ്ടു പശുക്കളും ഒരു കിടാവും!; വര്‍ധിച്ച സ്വത്ത് വിവരം പുറത്തുവിട്ട് നിതീഷ് കുമാര്‍
Updated on
1 min read

ന്യൂഡല്‍ഹി: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സമ്പാദ്യത്തില്‍ വര്‍ധിച്ചത് രണ്ടു പശുക്കളും ഒരു കിടാവും മാത്രം! 2019ലെ മന്ത്രിസഭാഗംങ്ങളുടെ സ്വത്തു വിവരങ്ങള്‍ പുറത്തുവിട്ടതിലാണ് ഈ വെളിപ്പെടുത്തല്‍. നിലവില്‍ 10 പശുക്കളും ഏഴു കിടാങ്ങളുമാണ് നിതീഷിന്റെ ഗോശാലയില്‍.

മുന്‍ വര്‍ഷം പുറത്തുവിട്ട പട്ടികയില്‍ നിതീഷിന്റെ കൈവശം 42,000 രൂപ പണമായി ഉണ്ടായിരുന്നു. ഇത്തവണ അത് 38,039 രൂപയായി കുറഞ്ഞു. ഡല്‍ഹിയിലെ ദ്വാരകയിലുള്ള ഫ്‌ളാറ്റ് ഉള്‍പ്പെടെ ആകെ 46 ലക്ഷത്തിന്റെ സമ്പാദ്യമാണ് നിതീഷിനുള്ളത്. അതേസമയം, സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപകനായ നിതീഷിന്റെ മകന് 2.87 കോടി രൂപയുടെ സ്വത്തുണ്ട്. ഇതില്‍ മരിച്ചുപോയ അമ്മയുടെ പേരിലുള്ള സ്വത്തുക്കളും ഉള്‍പ്പെടും.

ഉപ മുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദിയുടെ സമ്പാദ്യം 1.26 കോടിയാണ്. ഭാര്യയ്ക്ക് 1.65 കോടിയുടെ സമ്പാദ്യം. മോദിയുടേതായി ബാങ്കില്‍ 81.54 ലക്ഷവും ഭാര്യയുടേതായി 97.18 ലക്ഷവുമുണ്ട്. മന്ത്രിസഭയിലെ ഏറ്റവും ധനികന്‍ സുരേഷ് ശര്‍മയാണ്. ഒന്‍പതു കോടിയിലേറെയാണ് ഇദ്ദേഹത്തിന്റെ സമ്പാദ്യം. 27 ലക്ഷത്തിന്റെ വായ്പ ഉള്‍പ്പെടെ 35.87 ലക്ഷം സമ്പാദ്യമുള്ള നീരജ് കുമാറാണ് മന്ത്രിസഭയിലെ ഏറ്റവും പാവപ്പെട്ടയാള്‍.

സുതാര്യതയ്ക്കായി 2010 മുതലാണ് സര്‍ക്കാര്‍ വെബ്‌സൈറ്റിലൂടെ മന്ത്രിസഭാംഗങ്ങളുടെ സാമ്പത്തിക വിവരങ്ങള്‍ പുറത്തുവിടുന്നത്. പുതുവര്‍ഷത്തലേന്ന്  പുറത്തുവിട്ട പട്ടിക പ്രകാരം മന്ത്രിസഭാംഗങ്ങളില്‍ പലരും മുഖ്യമന്ത്രിയെക്കാള്‍ ഭേദപ്പെട്ട നിലയിലാണ്. മൂന്നാം വട്ടമാണ് നിതീഷ് കുമാര്‍ മുഖ്യമന്ത്രിയാകുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com