രമ്യ ഹരിദാസിന് പുതിയ ചുമതല; യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി

ആലത്തൂര്‍ എംപി രമ്യ ഹരിദാസിനെ യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിയായി നിയമിച്ചു
രമ്യ ഹരിദാസ് തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍/ ചിത്രം: ഫെയ്‌സ്ബുക്ക്‌
രമ്യ ഹരിദാസ് തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍/ ചിത്രം: ഫെയ്‌സ്ബുക്ക്‌
Updated on
1 min read

ന്യൂഡല്‍ഹി: ആലത്തൂര്‍ എംപി രമ്യ ഹരിദാസിനെ യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിയായി നിയമിച്ചു. കോണ്‍ഗ്രസ് ഇടക്കാല പ്രസഡന്റ് സോണിയാ ഗാന്ധിയാണ് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളുടെ പുനഃസംഘടന പ്രഖ്യാപിച്ചത്.

അഞ്ച് ജനറല്‍ സെക്രട്ടറിമാര്‍, 40 സെക്രട്ടറിമാര്‍, അഞ്ച് ജോയിന്റ് സെക്രട്ടറിമാര്‍ എന്നിവരെയാണ് ദേശീയ ഭാരവാഹികളായി നിയമിച്ചിരിക്കുന്നത്. കമ്മിറ്റിയില്‍ 33ശതമാനം സ്ത്രീ സംവരണം ഏര്‍പ്പെടുത്തി.

അബ്രഹാം റോയി മണി, അമര്‍പ്രീത് ലല്ലി, അനില്‍ യാദവ്, ദീപക് മിശ്ര, സന്തോഷ് കൊല്‍കുന്ത എന്നിവരാണ് ജനറല്‍ സെക്രട്ടറിമാര്‍.

കെഎസ്‌യുവിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച രമ്യ ഹരിദാസ് നിലവില്‍ യൂത്ത് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ കോഓര്‍ഡിനേറ്റര്‍ ആണ്. 2015ല്‍ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 2019ല്‍ ആലത്തൂരില്‍നിന്ന് ലോക്‌സഭയിലെത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com