ആന്ധ്രപ്രദേശ് എക്‌സ്പ്രസില്‍ തീപിടിത്തം, തീ പടര്‍ന്നത് നാലു കോച്ചുകളില്‍

ആന്ധ്രപ്രദേശ് എക്‌സ്പ്രസില്‍ തീപിടിത്തം, തീ പടര്‍ന്നത് നാലു കോച്ചുകളില്‍
rajadhani
rajadhani
Updated on
1 min read

ഗ്വാളിയര്‍: മധ്യപ്രദേശിലെ ഗ്വാളിയറില്‍ ആന്ധ്രപ്രദേശ് എക്‌സ്പ്രസ് തീവണ്ടിക്കു തീപിടിച്ചു. നാലു കോച്ചുകളിലാണ് തീപിടിത്തമുണ്ടായത്. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം.

ഡല്‍ഹി വിശാഖപട്ടണം ആന്ധ്രപ്രദേശ് എക്‌സ്പ്രസിനാണ് തീ പിടിച്ചത്. ബി 5, ബി 6, ബി 7 ബോഗികളിലാണ് തീപിടിത്തമുണ്ടായത്. ബിര്‍ളാനഗര്‍ സ്റ്റേഷനടുത്തുവച്ചാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ ട്രെയിന്‍ നിര്‍ത്തി യാത്രക്കാരെ ഒഴിപ്പിച്ചു.

യാത്രക്കാര്‍ തലനാരിഴയ്ക്കാണ് അപകടത്തില്‍നിന്നു രക്ഷപെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com