

കേന്ദ്രമന്ത്രി രാജ്‌നാഥ് സിങിന്റെ സന്ദര്‍ശത്തിന് മുന്നോടിയായി ബീഫ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ച് മിസോറം. മിസോറാമിന്റെ തലസ്ഥാന നഗരിയായ ഐസ്‌വാളിലാണ് ബീഫ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്. സോ ലൈഫ് പ്രവര്‍ത്തകരുടെ ആഭിമുഖ്യത്തിലായിരുന്നു ചടങ്ങ്. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു പരിപാടിയിലേക്ക് ആളുകളെ ക്ഷണിച്ചത്. ചടങ്ങില്‍ നൂറ് കണക്കിനാളുകളാണ് പങ്കെടുത്തത്.
കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവിനെതിരെ വലിയ പ്രതിഷേധമാണ് മിസോറാമില്‍ ഉയര്‍ന്നത്. എന്ത് കഴിക്കണമെന്ന തീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരല്ലെന്നും സര്‍ക്കാരിന്റെ ഉത്തരവ് അംഗീകരിക്കാനാകില്ലെന്നും സംഘാടകര്‍ അഭിപ്രായപ്പെട്ടു.
അടുത്തവര്‍ഷം മാര്‍ച്ചില്‍ മിസോറാമില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കേന്ദ്രസര്‍ക്കാരിനെതിരെ വലിയ പ്രതിഷേധം രൂപപ്പെടുന്നത്. ഭരണം പിടിക്കാനുള്ള ബിജെപി തന്ത്രങ്ങള്‍ക്ക് ബീഫ് നിരോധനം തിരിച്ചടിയായേക്കും.
കന്നുകാലി കശാപ്പ് നിരോധനത്തിനെതിരെ മേഘാലയ നിയമസഭയും പ്രമേയം പാസാക്കിയിരുന്നു. നിയമം സംസ്ഥാനത്തിന്റെ അധികാരത്തിലേക്കുള്ള കടന്നുകയറ്റമാണെന്നും ജനങ്ങളുടെ അവകാശം ലംഘിക്കുന്നതാണെന്നും പ്രമേയത്തില്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates