രാജ്യത്തുള്ളത് ഹിന്ദു തീവ്രവാദമല്ല; സംഘി തീവ്രവാദമെന്ന് ദിഗ് വിജയ് സിംഗ്

ബോംബ് ഉപയോഗിച്ച് ആശയങ്ങളെയും ജനങ്ങളെയും ഇല്ലാതാക്കുകയാണ് ആര്‍എസ്എസ് പ്രത്യയശാസ്ത്രം 
രാജ്യത്തുള്ളത് ഹിന്ദു തീവ്രവാദമല്ല; സംഘി തീവ്രവാദമെന്ന് ദിഗ് വിജയ് സിംഗ്
Updated on
1 min read

ഭോപ്പാല്‍:  താന്‍ ഹിന്ദു തീവ്രവാദം എന്ന പദം ഉപയോഗിച്ചിട്ടില്ലെന്നും ഉപയോഗിച്ചത് സംഘി തീവ്രവാദമെന്നാണെന്നും മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ദിഗ് വിജയ് സിംഗ്. താന്‍ ഹിന്ദു തീവ്രവാദം എന്ന പദം ഉപയോഗിച്ചെന്നത് തെറ്റായ വിവരമാണെന്നും ദിഗ് വിജയ് സിംഗ് കൂട്ടിച്ചേര്‍ത്തു

ഒരു മതവും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഒരു മതത്തെയും അടിസ്ഥാനമാക്കിയല്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് സംഘി തീവ്രവാദമുണ്ടെന്ന കാര്യത്തില്‍ താന്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു. ബോംബ് ഉപയോഗിച്ച് ആശയങ്ങളെയും ജനങ്ങളെയും ഇല്ലാതാക്കുകയെന്നത് സംഘ്പരിവാര്‍ പ്രത്യയശാസ്ത്രമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഉദാഹരണങ്ങളാണ് മലേഗാവ്, മക്ക മസ്ജിദ്, സംജോത് എക്‌സ്പ്രസ് സ്‌ഫോടനങ്ങളെന്നും അദ്ദേഹം  പറഞ്ഞു. 

ഹിന്ദുതീവ്രവാദം എന്ന വാക്ക് ഉപയോഗിച്ചതിന് പിന്നാലെ ബിജെപി എംപി സഞ്ജയ് പതക്ക് രംഗത്തെത്തിയിരുന്നു. ഇത് ഹിന്ദുമതത്തെ പറ്റി ജനങ്ങള്‍ക്കിടയില്‍ തെറ്റായ അവബോധം സൃഷ്ടിക്കുമെന്നും തെറ്റായ വഴിയിലേക്ക് നയിക്കുമെന്നും ബിജെപി നേതാവ് പറഞ്ഞു. എല്ലാവരും ഹിന്ദുക്കളായി ജീവിക്കാനാണ് രാജ്യം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

സുപ്രീം കോടതി
Muhammed Ajmal, Treesa Jolly
DMK Mouthpiece Murasoli Editorial Tamil Nadu CM Vijay Actress Trisha Krishnan Independence Day Fort St George Front Row Salute
Nearly 1.95 lakh state-backed content blocking orders were issued to Instagram, Facebook, and YouTube via the MHA Sahyog porta
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com