രാജ്യത്ത് കോവിഡ് 19 പടരാന്‍ കാരണം തബ്‌ലീഗ് ജമാഅത്ത്;യോഗി ആദിത്യനാഥ്

കൊറോണ വൈറസിന്റെ വാഹകരായി മാറിയത് തബ്‌ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ട ആളുകളാണെന്നും അദ്ദേഹം പറഞ്ഞു. 
രാജ്യത്ത് കോവിഡ് 19 പടരാന്‍ കാരണം തബ്‌ലീഗ് ജമാഅത്ത്;യോഗി ആദിത്യനാഥ്
Updated on
1 min read

ലഖ്‌നൗ: രാജ്യത്താകമാനം കോവിഡ് 19 പടരാന്‍ കാരണം തബ്‌ലീഗ് ജമാഅത്ത് ആണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കൊറോണ വൈറസിന്റെ വാഹകരായി മാറിയത് തബ്‌ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ട ആളുകളാണെന്നും അദ്ദേഹം പറഞ്ഞു. 

അപലപനീയമായ കാര്യമാണ് തബ്‌ലീഗ് ജമാഅത്ത് ചെയ്തത്. അവര്‍ അങ്ങനെ ചെയ്തിരുന്നില്ലെങ്കില്‍ രാജ്യത്തിന് ലോക്ക്ഡൗണിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ സാധിക്കുമായിരുന്നു.

കുറ്റകരമായ കാര്യമാണ് അവര്‍ ചെയ്തത്. അതിനുള്ള നടപടികള്‍ അവര്‍ക്കെതിരെയുണ്ടാകും. നിസാമുദ്ദീനില്‍ നടന്ന തബ്‌ലീഗ് ജമാഅത്ത് മതസമ്മേളനവുമായി ബന്ധപ്പെട്ട 3000 കേസുകളാണ് ഉത്തര്‍പ്രദേശില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നും യോഗി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com