രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ല ; മന്‍മോഹന്‍സിങിന്റെ വാദം തള്ളി നിര്‍മ്മല സീതാരാമന്‍

രാജ്യത്തൊട്ടാകെ തൊഴില്‍ നഷ്ടമുണ്ടെന്ന പ്രചാരണം ശരിയല്ല. ബാങ്കിങ് ലയനത്തില്‍ ബാങ്കിങ് മേഖല ആശങ്കപ്പെടേണ്ടതില്ല
രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ല ; മന്‍മോഹന്‍സിങിന്റെ വാദം തള്ളി നിര്‍മ്മല സീതാരാമന്‍
Updated on
1 min read

ന്യൂഡല്‍ഹി : രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. മന്‍മോഹന്‍സിങിന്റേത് വ്യക്തിപരമായ അഭിപ്രായമാണ്. അതിനോട് മറുപടി പറയാനില്ല. എല്ലാ മേഖലയിലുള്ളവരുമായും ചര്‍ച്ചകള്‍ നടത്തിവരികയാണ്. 

രാജ്യത്തൊട്ടാകെ തൊഴില്‍ നഷ്ടമുണ്ടെന്ന പ്രചാരണം ശരിയല്ല. ബാങ്കിങ് ലയനത്തില്‍ ബാങ്കിങ് മേഖല ആശങ്കപ്പെടേണ്ടതില്ല. ജിഎസ്ടി നിരക്കുകള്‍ വീണ്ടും കുറയ്‌ക്കേണ്ടത് തന്റെ വകുപ്പല്ല. ജിഎസ്ടി കൗണ്‍സിലാണെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. 

രാജ്യത്തെ സാമ്പത്തികാവസ്ഥ അത്യന്തം ആശങ്കാജനകമാണെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അഭിപ്രായപ്പെട്ടിരുന്നു. മോദി സര്‍ക്കാര്‍ വിവിധ മേഖലകളില്‍ സ്വീകരിച്ച തെറ്റായ നടപടികളാണ് ഈ അവസ്ഥയ്ക്ക് കാരണം. ഇത് മനുഷ്യനിര്‍മ്മിതമാണെന്നും മന്‍മോഹന്‍ സിങ് കുറ്റപ്പെടുത്തിയിരുന്നു. 

അവസാനപാദത്തിലെ ജിഡിപി വളര്‍ച്ചാനിരക്ക് അഞ്ചു ശതമാനം ആണെന്നത് സാമ്പത്തിക മാന്ദ്യത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഏപ്രില്‍-മെയ് മാസത്തെ ജിഡിപി വളര്‍ച്ചാ നിരക്ക് പുറത്തുവന്നതിന് പിന്നാലെയാണ് സാമ്പത്തിക വിദഗ്ധനായ മന്‍മോഹന്‍സിങ് പ്രതികരണവുമായി രംഗത്തുവന്നത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com