രാജ്യസഭാ തിരഞ്ഞെടുപ്പില്‍ 'നോട്ട'  അനുവദിക്കില്ല  ; സുപ്രിം കോടതി 

നോട്ട ഉള്‍പ്പെടുത്തുന്നത് അഴിമതിക്കും രാഷ്ട്രീയ കുതിരക്കച്ചവടങ്ങള്‍ക്കും കാരണമാകുമെന്നും കോടതി
രാജ്യസഭാ തിരഞ്ഞെടുപ്പില്‍ 'നോട്ട'  അനുവദിക്കില്ല  ; സുപ്രിം കോടതി 
Updated on
1 min read

ന്യൂഡല്‍ഹി:  രാജ്യസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ നോട്ട (നണ്‍ ഓഫ് ദി എബൗ) അനുവദിക്കില്ലെന്ന് സുപ്രിംകോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍കര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബഞ്ചിന്റേതാണ് ഉത്തരവ്. 

രാജ്യസഭയിലേക്കുള്ള ബാലറ്റ് പേപ്പറുകളില്‍ നോട്ട ഉള്‍പ്പെടുത്തുമെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രസ്താവനയെ കോടതി വിമര്‍ശിച്ചു. നോട്ട ഉള്‍പ്പെടുത്തുന്നത് അഴിമതിക്കും രാഷ്ട്രീയ കുതിരക്കച്ചവടങ്ങള്‍ക്കും കാരണമാകുമെന്നും കോടതി വ്യക്തമാക്കി. 

നോട്ട രൂപീകരിച്ചത് വ്യക്തികള്‍ നേരിട്ട് പോളിങ്ബൂത്തിലെത്തിയുള്ള പ്രത്യക്ഷ തിരഞ്ഞെടുപ്പിലേക്കാണ്. രാജ്യസഭയിലേക്കുള്ള പരോക്ഷ തിരഞ്ഞെടുപ്പില്‍ നോട്ട അപ്രായോഗികമാണ് എന്നും കോടതി നിരീക്ഷിച്ചു. കോണ്‍ഗ്രസ് നേതാവായ ശൈലേഷ് മനുഭായ് പാര്‍മാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രിംകോടതിയുടെ വിധി.    നോട്ട എന്നൊരു സാധ്യത അവതരിപ്പിച്ചതോടെ വോട്ട് ചെയ്യാതിരിക്കുക എന്ന അരാഷ്ട്രീയ നടപടിക്ക് നിയമസാധുത നല്‍കുകയാണ് കമ്മിഷന്‍ ചെയ്തതെന്ന് 
കോടതി നേരത്തെ വിമര്‍ശിച്ചിരുന്നു. 

രാജ്യസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും പങ്കെടുക്കാനാവില്ല. എംഎല്‍എമാരായി തിരഞ്ഞെടുക്കപ്പെട്ടവരാണ് രാജ്യസഭാംഗങ്ങളെ  തിരഞ്ഞെടുക്കുന്നത്.  തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ ആര്‍ക്കും വോട്ട് ചെയ്യാന്‍ സമ്മതിദായകന് താത്പര്യമില്ലെങ്കില്‍ അത് രേഖപ്പെടുത്തുന്നതിനായി  വോട്ടിംഗ് യന്ത്രത്തില്‍ കൊണ്ട് വന്ന പരിഷ്‌കാരമാണ് നോട്ട അഥവാ 'ഇവരില്‍ ആരുമല്ല' എന്ന ഓപ്ഷന്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com