രാജ്യസഭാംഗം ഋതബ്രത ബാനര്‍ജിയെ സിപിഎം പുറത്താക്കി

പാര്‍ട്ടി പ്രവര്‍ത്തകനു ചേരാത്ത വിധത്തില്‍ ആഢംബര ജീവിതശൈലി പിന്തുടര്‍ന്നതിന് അന്വേഷണം നേരിടുന്ന ഋതബ്രത സസ്‌പെന്‍ഷനിലായിരുന്നു
രാജ്യസഭാംഗം ഋതബ്രത ബാനര്‍ജിയെ സിപിഎം പുറത്താക്കി
Updated on
1 min read

കൊല്‍ക്കത്ത: രാജ്യസഭാംഗം ഋതബ്രത ബാനര്‍ജിയെ സിപിഎം പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിനാണ് നടപടി. പാര്‍ട്ടി പ്രവര്‍ത്തകനു ചേരാത്ത വിധത്തില്‍ ആഢംബര ജീവിതശൈലി പിന്തുടര്‍ന്നതിന് അന്വേഷണം നേരിടുന്ന ഋതബ്രത സസ്‌പെന്‍ഷനിലായിരുന്നു.

പാര്‍ട്ടി നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് കഴിഞ്ഞ ദിവസം ബംഗാളി ടെലിവിഷന്‍ ചാനലിന് ഋതബ്രത അഭിമുഖം നല്‍കിയിരുന്നു. പാര്‍ട്ടി ദേശീയ നേതൃത്വത്തില്‍ ഉള്ളത് ബംഗാള്‍ വിരുദ്ധരാണെന്നും യെച്ചൂരിലെ രാജ്യസഭാംഗമാവുന്നതില്‍നിന്ന് തടയുന്നത് കാരാട്ടാണന്നും അഭിമുഖത്തില്‍ ആരോപിച്ചിരുന്നു. പാര്‍ട്ടി പിബിയില്‍ മുസ്ലിം സംവരണമാണെന്നു കുറ്റപ്പെടുത്തിയ ഋതബ്രത സംവരണത്തിന്റെ പേരില്‍ മാത്രമാണ് മുഹമ്മദ് സലിം പിബി അംഗമായതെന്നും ആരോപിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com