രാത്രി തനിച്ചായ യുവതി റെയില്‍വെ സ്റ്റേഷനിലേക്ക് ലിഫ്റ്റ് ചോദിച്ചു; മണിക്കൂറിനുള്ളില്‍ രണ്ടിടങ്ങളില്‍വെച്ച് 19കാരി ക്രൂരബലാത്സംഗത്തിനിരയായി; മൂന്ന് പേര്‍ അറസ്റ്റില്‍

രണ്ട് മണിക്കൂറിനുള്ളില്‍ രണ്ടിടങ്ങളില്‍ വെച്ച് പത്തൊന്‍പതുകാരി ക്രൂരബലാത്സംഗത്തിനിരയായി
രാത്രി തനിച്ചായ യുവതി റെയില്‍വെ സ്റ്റേഷനിലേക്ക് ലിഫ്റ്റ് ചോദിച്ചു; മണിക്കൂറിനുള്ളില്‍ രണ്ടിടങ്ങളില്‍വെച്ച് 19കാരി ക്രൂരബലാത്സംഗത്തിനിരയായി; മൂന്ന് പേര്‍ അറസ്റ്റില്‍
Updated on
1 min read

ന്യൂഡല്‍ഹി: രണ്ട് മണിക്കൂറിനുള്ളില്‍ രണ്ടിടങ്ങളില്‍ വെച്ച് പത്തൊന്‍പതുകാരി ക്രൂരബലാത്സംഗത്തിനിരയായി. ഫെബ്രുവരി 19ന് രാത്രി നവി മുംബൈയിലാണ് സംഭവം. സംഭവുമായി ബന്ധപ്പെട്ട് ഓട്ടോറിക്ഷ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തെ പറ്റി പൊലീസ് പറയന്നത് ഇങ്ങനെ. ഫെബ്രുവരി പതിനെട്ടാം തിയ്യതി ബന്ധുക്കളോടൊപ്പം ഗഡ്‌കോപര്‍ ട്രെയിനില്‍ കയറാന്‍ യുവതിക്ക് കഴിഞ്ഞില്ല. അടുത്ത  ട്രെയിനില്‍ കയറി യുവതി താനെ ജില്ലയിലെ മുംബ്ര സ്റ്റേഷനില്‍ എത്തി. രാത്രിയായതിനാല്‍ യുവതി സ്റ്റേഷനില്‍ തന്നെ കിടന്നുറങ്ങി. പിറ്റേദിവസം യുവതിക്ക് ദിവാ സ്റ്റേഷനിലേക്കായിരുന്നു ട്രെയിന്‍ കയറേണ്ടിയിരുന്നത്. എന്നാല്‍ ട്രെയിന്‍ ടിക്കറ്റ് എടുക്കാന്‍ യുവതിയുടെ കൈയില്‍ കാശുണ്ടായിരുന്നില്ല. തുടര്‍ന്ന് യുവതി തന്റെ സ്വര്‍ണമൂക്കൂത്തി വില്‍ക്കാന്‍ യാചകയായ സ്ത്രീയുടെ സഹായം തേടിയിരുന്നു. എന്നാല്‍ മൂക്കുത്തി വില്‍ക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല.

ദിവാ സ്റ്റേഷന്‍ ലക്ഷ്യമിട്ട് യുവതി നടക്കുകയായിരുന്നു.രാത്രി എട്ടരയായതോടെ യുവതി ഒരു ഹോട്ടലിന്റെ അടുത്തെത്തി. അവിടെ കണ്ട ഓട്ടോ ഡ്രൈവറോട് തന്നെ അടുത്ത റെയില്‍വെ സ്‌റ്റേഷനില്‍ ഇറക്കുമോയെന്ന് ചോദിച്ചു. ഓട്ടോ ഡ്രൈവര്‍ യാത്രയ്ക്കിടെ നവി മുംബൈക്ക് സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് കൊണ്ടുപോയി യുവതിയെ ബലാത്സംഗം ചെയ്ത ശേഷം അടുത്തുള്ള ഒരു ക്ഷേത്രത്തിന് സമീപം ഉപേക്ഷിക്കുകയായിരുന്നു.

രാത്രി പത്തുമണിയോടെ ബൈക്കിലെത്തിയ രണ്ടംഗ സംഘത്തോട് തന്നെ അടുത്തുള്ള റയില്‍വെ സ്‌റ്റേഷനില്‍ ഇറക്കാന്‍ സഹായിക്കാമോയെന്ന് ചോദിച്ചു. അവര്‍ യുവതിക്ക് ലിഫ്റ്റ് കൊടുക്കുകയായിരുന്നു. എന്നാല്‍ ഗന്‍സോളിക്കടുത്തെ ആളൊളഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ ഇരുവരും ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.

ഫെബ്രുവരി 23നാണ് റബാലെ എംഐഡിസി പൊലീസ് സ്റ്റേഷനില്‍ യുവതി പരാതി നല്‍കിയത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. റിമാന്റ് ചെയ്ത മൂന്ന് പ്രതികളെയും ഫെബ്രുവരി 29 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com