റഫേല്‍  പുസ്തകത്തിന് തെരഞ്ഞടുപ്പ്  കമ്മീഷന്റെ വിലക്ക്; കോപ്പികള്‍ പിടിച്ചെടുത്തു

റഫേല്‍  പുസ്തകത്തിന് തെരഞ്ഞടുപ്പ്  കമ്മീഷന്റെ വിലക്ക് - കോപ്പികള്‍ പിടിച്ചെടുത്തു
റഫേല്‍  പുസ്തകത്തിന് തെരഞ്ഞടുപ്പ്  കമ്മീഷന്റെ വിലക്ക്; കോപ്പികള്‍ പിടിച്ചെടുത്തു
Updated on
1 min read


ചെന്നൈ: റഫേല്‍ വിമാന ഇടപാടിനെ കുറിച്ചുള്ള പുസ്തകം പ്രകാശനം ചെയ്യുന്നതിന് തെരഞ്ഞടുപ്പ് കമ്മീഷന്റെ വിലക്ക്. എസ് വിജയന്‍ എഴുതിയ റഫേല്‍. എ സ്‌കാം ദാറ്റ് റോക്കഡ് ദി നാഷന്‍ എന്ന പുസ്തകമാണ് മാതൃകാ പെരുമാറ്റച്ചട്ടം  ചൂണ്ടിക്കാട്ടി കമ്മീഷന്‍ വിലക്കിയത്.

ഇന്ന് വൈകീട്ട് ന്യൂഡല്‍ഹി കേരള സമാജം സ്‌കൂളില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍ റാമായിരുന്നു
പുസ്തകം പ്രകാനം ചെയ്യാനിരുന്നത്.  സ്‌കൂള്‍ അധികൃതര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ഓഫീസില്‍ വച്ച് പ്രകാശനം നടത്താനായിരുന്നു പ്രസാധകരുടെ പരിപാടി. എന്നാല്‍ പുസ്തകത്തിന്റെ കോപ്പികള്‍ തെരഞ്ഞടുപ്പ് കമ്മീഷന്‍ പിടിച്ചെടുക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com