റാബ്‌റി ദേവിയുടെ വസതിയില്‍ സിആര്‍പിഎഫ് ജവാന്‍ ആത്മഹത്യ ചെയ്തു

ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ഭാര്യ റാബ്‌റി ദേവിയുടെ വീട്ടില്‍ സിആര്‍പിഎഫ് ജവാന്‍ ആത്മഹത്യ ചെയ്തു
റാബ്‌റി ദേവിയുടെ വസതിയില്‍ സിആര്‍പിഎഫ് ജവാന്‍ ആത്മഹത്യ ചെയ്തു
Updated on
1 min read

പട്‌ന: ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ഭാര്യ റാബ്‌റി ദേവിയുടെ വീട്ടില്‍ സിആര്‍പിഎഫ് ജവാന്‍ ആത്മഹത്യ ചെയ്തു. സര്‍വീസ് റൈഫിള്‍ ഉപയോഗിച്ച് സ്വയം വെടിവെച്ച് മരിക്കുകയായിരുന്നുവെള്ളിയാഴ്ച
വൈകുന്നേരമാണ് സംഭവം നടന്നത്. 

ഗിരിയപ്പ എന്ന സൈനികനാണ് ആത്മഹത്യ ചെയ്തത് എന്ന് പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി. 

സംഭവം നടക്കുമ്പോള്‍ റാബ്‌റിയും കുടുംബാഗംങ്ങളും വീട്ടിലുണ്ടായിരുന്നോ എന്ന് വ്യക്തമല്ല. പട്‌ന നഗത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റിന് സമീപമാണ്‌
റാബ്‌റിയുടെ വസതി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com