റിപ്പബ്ലിക്ക് ടിവി വീട്ടില്‍ വേണ്ട; ഒഴിവാക്കാന്‍ പണം അങ്ങോട്ട് തരാമെന്ന് പ്രമുഖ ബോളിവുഡ് സംവിധായകന്‍

റിപ്പബ്ലിക്ക് ടിവി വീട്ടില്‍ വേണ്ട - ഒഴിവാക്കാന്‍ പണം അങ്ങോട്ട് തരാമെന്ന് പ്രമുഖ ബോളിവുഡ് സംവിധായകന്‍
റിപ്പബ്ലിക്ക് ടിവി വീട്ടില്‍ വേണ്ട; ഒഴിവാക്കാന്‍ പണം അങ്ങോട്ട് തരാമെന്ന് പ്രമുഖ ബോളിവുഡ് സംവിധായകന്‍
Updated on
1 min read

ന്യൂഡല്‍ഹി: തന്റെ സെറ്റ് ടോപ് ബോക്‌സില്‍ റിപ്പബ്ലിക്ക് ടിവി ലഭിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ബോളിവുഡ് സംവിധായകന്‍ അനുഭവ് സിന്‍ഹ. അതിന് പണം അങ്ങോട്ട് തരണമെങ്കില്‍ തരാമെന്നും സംവിധായകന്‍ പറയുന്നു. ഷാരൂഖ് ഖാന്‍ ചിത്രമായ രാ വണ്‍, മുള്‍ഖ് എന്നിവയുടെ സംവിധായകനായ അനുഭവ് സിന്‍ഹ ട്വിറ്ററിലൂടെയാണ് ആവശ്യം ഉന്നയിച്ചത്.

 അനുഭവ് സിന്‍ഹയുടെ സര്‍വീസ് െ്രെപാവൈഡറായ എയര്‍ടെല്ലിനോടാണ് ചോദ്യം. എനിക്കറിയാം റിപ്പബ്ലിക്ക് ടിവി സൗജന്യമാണ് നല്‍കുന്നതെന്ന്, അത് ലഭിക്കാതിരിക്കണമെങ്കില്‍ എത്ര രൂപ അങ്ങോട്ട് തരണം എന്നാണ് എയര്‍ടെല്ലിനോട് അനുഭവ് സിന്‍ഹയുടെ ചോദ്യം.

അനുഭവ് സിന്‍ഹയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം മുള്‍ഖ്‌നിരൂപകശ്രദ്ധ നേടിയ ചിത്രമായിരുന്നു. ചിത്രത്തിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. റിപ്പബ്ലിക്ക് ടിവിക്കെതിരായ ട്വീറ്റിന് താഴെ നിരവധി പേര്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com