

ന്യൂഡെല്‍ഹി: റെയില്‍വേ മന്ത്രാലയത്തില്‍ നിന്ന് പടിയിറങ്ങുകയാണെന്ന സൂചന നല്‍കി റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന്റെ ട്വീറ്റ്. രാഷ്ട്രപതി ഭവനില്‍ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഇന്ത്യന്‍ റെയില്‍വേയിലെ ജീവനക്കാരോട് യാത്ര പറഞ്ഞു കൊണ്ടുള്ള സുരേഷ് പ്രഭുവിന്റെ ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്.
ഇന്ന് ക്യാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത പീയൂഷ് ഗോയല്‍ റെയില്‍വേ മന്ത്രിയാവും എന്നാണ് വിവരം. ക്യാബിനറ്റ് മന്ത്രിമാരായി സ്ഥാനക്കയറ്റം കിട്ടിയ നിര്‍മ്മല സീതാരാമന്‍, പീയുഷ് ഗോയല്‍, മുക്താര്‍ അബ്ബാസ് നഖ്‌വി, ധര്‍മ്മേന്ദ്ര പ്രധാന്‍ എന്നിവരെ അഭിനദിച്ചു കൊണ്ടുള്ള ട്വീറ്റിന് പിന്നാലെയാണ് സുരേഷ് പ്രഭുവിന്റെ കൃതജ്ഞതാ ട്വീറ്റുമെത്തിയത്.
Thanks to all 13 Lacs+ rail family for their support, love, goodwill.I will always cherish these memories with me.Wishing u all a great life.
ഇങ്ങനെയായിരുന്നു സുരേഷ് പ്രഭു ട്വിറ്ററില്‍ കുറിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates