ലക്ഷ്മിയായി വധു, വിഷ്ണുവായി വരന്‍; സീരിയലിനെ അനുസ്മരിപ്പിച്ച് ആള്‍ദൈവത്തിന്റെ മകളുടെ കല്യാണം

ഭാവനകള്‍ക്കതീതമായുള്ള ഈ വിവാഹം നടന്നത് ആന്ധ്രാപ്രദേശിലെ ഗോദാവരി ജില്ലയിലെ ചെറുപ്രദേശമായ താനൂക്ക് എന്ന സ്ഥലത്താണ്.
ലക്ഷ്മിയായി വധു, വിഷ്ണുവായി വരന്‍; സീരിയലിനെ അനുസ്മരിപ്പിച്ച് ആള്‍ദൈവത്തിന്റെ മകളുടെ കല്യാണം
Updated on
1 min read

ഹൈദരാബാദ്: ആളുകള്‍ വ്യത്യസ്ത രീതിയില്‍ വിവാഹം നടത്തുന്നത് പുതിയ കാര്യമല്ല. ആഡംബര പ്രിയരുടേയും ലളിതമെങ്കിലും വ്യത്യസ്ഥമായ രീതിയില്‍ നടത്തുന്നവരുടേയും അങ്ങനെ പലതരത്തിലുള്ള വിവാഹങ്ങള്‍ നടക്കാറുണ്ട്. എന്നാല്‍ വിവാഹവേദിയില്‍ ഹിന്ദു പുരാണത്തിലെ കഥാപാത്രങ്ങള്‍ അണി നിരന്നാലോ. 

ഇതിഹാസ സീരിയലുകളിലും ഭക്തി സീരിയലുകളിലും കണ്ടിട്ടുള്ള ദൈവിക കഥാപാത്രങ്ങളുടെ വേഷഭൂഷാധികളോടെ വരനും വധുവും ബന്ധുക്കളും പങ്ക് കൊണ്ട അത്യപൂര്‍വ്വ വിവാഹം. ഭാവനകള്‍ക്കതീതമായുള്ള ഈ വിവാഹം നടന്നത് ആന്ധ്രാപ്രദേശിലെ ഗോദാവരി ജില്ലയിലെ ചെറുപ്രദേശമായ താനൂക്ക് എന്ന സ്ഥലത്താണ്.

ലക്ഷ്മി ദേവിയുടെ വേഷത്തിലാണ് വധുവെത്തിയത്. വരന്‍ വിഷ്ണു ഭഗവാന്റെ വേഷത്തിലും. പുരാണ കഥാപാത്രങ്ങളായി വരനും വധുവും ബന്ധുക്കളും വേദിയിലെത്തിയപ്പോള്‍ കല്യാണം കൂടാനെത്തിയവര്‍ ശരിക്കും അമ്പരന്നു. ഇരുകൂട്ടരുടേയും ബന്ധുക്കളും കൂട്ടത്തിലെ കുട്ടികള്‍ വരെ സ്വര്‍ണ്ണാഭരണ വിഭൂഷിതരായി കിരീടവും വെച്ചാണ് വിവാഹത്തിനെത്തിയത്. 

സ്ഥലത്തെ ആള്‍ ദൈവമായ ശ്രീധര്‍ സ്വാമിയുടെ മകളുടെ വിവാഹമാണ് ഇങ്ങനെ ദൈവിക കഥാപാത്രങ്ങളുടെ വേഷഭൂഷാധികളോടെ നടന്നത്. കിരീടവും സ്വര്‍ണ്ണാഭരണങ്ങളും അരപ്പട്ടയും അണിഞ്ഞാണ് ശ്രീധര്‍ സ്വാമിയും ഭാര്യയും മകളുടെ വിവാഹ വേദിയിലെത്തിയത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com