ലക്ഷ്യം 2022ലെ യുപി തെരഞ്ഞെടുപ്പ്; പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ കോണ്‍ഗ്രസ്; വീട് തിരഞ്ഞ് പ്രിയങ്ക

2022ലെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ കോണ്‍ഗ്രസ് തയ്യാറെടുക്കുന്നു
ലക്ഷ്യം 2022ലെ യുപി തെരഞ്ഞെടുപ്പ്; പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ കോണ്‍ഗ്രസ്; വീട് തിരഞ്ഞ് പ്രിയങ്ക
Updated on
1 min read

ലഖ്‌നൗ: 2022ലെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ കോണ്‍ഗ്രസ് തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി തലസ്ഥാനമായ ലഖ്‌നൗവില്‍ തെരഞ്ഞെടുപ്പ് വരെ താമസിച്ച് പ്രവര്‍ത്തിക്കാന്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

രണ്ട് വീടുകള്‍ പ്രിയങ്ക കണ്ടതായും റിപ്പോര്‍ട്ടുകളിലുണ്ട്. ഗോമ്തി നഗറിലും പ്രാഗ് നാരായണ്‍ റോഡിലുമുള്ള രണ്ട് വീടുകളാണ്  പ്രിയങ്ക നിലവില്‍ കണ്ടു മടങ്ങിയത്. നിയമസഭാ തെരഞ്ഞെടുപ്പ് വരെ ലഖ്‌നൗവില്‍ താമസിച്ച് പ്രവര്‍ത്തനത്തിലും പ്രചാരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പ്രിയങ്കയുടെ നീക്കമെന്നാണ് സൂചന. 

നേരത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകളിലും താമസിച്ചാണ് പ്രിയങ്ക പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com