ലോക്‌സഭ തെരഞ്ഞടുപ്പില്‍ ഐശ്വര്യാ റായ് സ്ഥാനാര്‍ത്ഥിയായേക്കും

ഐശ്വര്യ റായിയെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം ആലോചനയിലുണ്ടെന്നും അന്തിമ തീരുമാനം ആയിട്ടില്ലെന്നും ആര്‍.ജെ.ഡി നേതാവ് രാഹുല്‍ തിവാരി
ലോക്‌സഭ തെരഞ്ഞടുപ്പില്‍ ഐശ്വര്യാ റായ് സ്ഥാനാര്‍ത്ഥിയായേക്കും
Updated on
1 min read

പാറ്റ്‌ന: ആര്‍.ജെ.ഡി അധ്യക്ഷനും ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന്റെ പുതിയ മരുമകള്‍ ഐശ്വര്യ റായിയും അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും. ലാലുവിന്റെ മകന്‍ തേജ്പ്രതാപ് യാദവിന്റെ ഭാര്യയാണ് ഐശ്വര്യ റായ്. ബീഹാറിലെ ചപ്പാര മണ്ഡലത്തില്‍ നിന്ന് ഐശ്വര്യ മത്സരിച്ചേക്കുമെന്നാണ് സൂചന. 

ഐശ്വര്യ റായിയെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം ആലോചനയിലുണ്ടെന്നും അന്തിമ തീരുമാനം ആയിട്ടില്ലെന്നും ആര്‍.ജെ.ഡി നേതാവ് രാഹുല്‍ തിവാരി പറഞ്ഞു. ഐശ്വര്യ ചപ്പാരയുടെ മകളാണ്. അവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. ഇത് സംബന്ധിച്ച അന്തിമ തീരുമാനം യാദവ കുടുംബം എടുക്കുമെന്നും തിവാരി കൂട്ടിച്ചേര്‍ത്തു. 

എന്നാല്‍ ലാലുവിന്റെ മരുമകളെ മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെ ജെ.ഡി.യു രംഗത്ത് വന്നു. പാര്‍ട്ടിക്ക് വേണ്ടി അദ്ധ്വാനിക്കാന്‍ സാധാരണ പ്രവര്‍ത്തകരും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് ലാലുവിന്റെ കുടുംബാംഗങ്ങള്‍ക്കും എന്നതാണ് ആര്‍.ജെ.ഡിയിലെ രീതിയെന്ന് ജെ.ഡി.യു പരിഹസിച്ചു. തേജ് പ്രതാപും ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ദരോഗ പ്രസാദ് റായിയുടെ ചെറുമകളുമായ ഐശ്വര്യ റായിയും തമ്മില്‍ ഈ മാസം 12നാണ് വിവാഹിതരായത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com