വജ്രവ്യാപാരിയുടെ മൃതശരീരം അഴുകിയ നിലയില്‍ കാട്ടില്‍; പ്രമുഖ ഹിന്ദി സീരിയല്‍ നടി കസ്റ്റഡിയില്‍

ഹിന്ദിയില്‍ ശ്രദ്ധ നേടിയ സാഥ് നിഭാന സാഥിയ എന്ന സീരിയലിലെ ഗോപി ബഹു ആയിട്ടാണ് ദേവലീന അഭിനയിച്ചത്
വജ്രവ്യാപാരിയുടെ മൃതശരീരം അഴുകിയ നിലയില്‍ കാട്ടില്‍; പ്രമുഖ ഹിന്ദി സീരിയല്‍ നടി കസ്റ്റഡിയില്‍
Updated on
1 min read

മുംബൈ; വജ്രവ്യാപാരി കൊല്ലപ്പെട്ട കേസില്‍ ഹിന്ദി ടെലിവിഷന്‍ താരം കസ്റ്റഡിയില്‍. രണ്ട് ദിവസം മുന്‍പാണ് രാജേശ്വര്‍ ഉഡാനി എന്ന വജ്രവ്യാപാരിയെ മഹാരാഷ്ട്രയിലെ റെയ്ഗഡ് ജില്ലയിലുള്ള കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തില്‍ മഹാരാഷ്ട്ര മുന്‍ മുന്ത്രിയുടെ സഹായിയും ഒരു പൊലീസ് ഉദ്യോഗസ്ഥനും അറസ്റ്റിലായിട്ടുണ്ട്. ഹിന്ദി സീരിയല്‍ താരവും മോഡലുമായ ദേവലീന ഭട്ടചാര്‍ജിയാണ് കസ്റ്റഡിയിലുള്ളത്. ഇവരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. എന്നാല്‍ കൊലപാകത്തില്‍ ഇവര്‍ക്കുള്ള പങ്ക് പൊലീസ് വ്യക്തമാക്കിയിട്ടില്ല. 

നവംബര്‍ 28 മുതലാണ് 57 കാരനായ രാജേശ്വറിനെ കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പത്ത് ദിവസത്തിന് ശേഷം അയാളുടെ ശരീരം അഴുകിയ നിലയില്‍ കാട്ടില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. മുന്‍ മന്ത്രി പ്രകാശ് മെഹ്തയുടെ പേര്‍സണല്‍ സ്റ്റാഫായിരുന്ന സച്ചിന്‍ പവാറാണ് കൊലനടത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. മുന്‍പ് ബലാത്സംഗ കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ ദിനേശ് പവാറിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ദേവലീനയ്ക്ക് കൊലപാതകത്തിലുള്ള പങ്ക് പൊലീസ് പുറത്തുവിട്ടിട്ടില്ല. കേസുമായി ബന്ധപ്പെട്ട് എന്റര്‍ടെയ്ന്‍മെന്റ് ഇന്റസ്ട്രിയിലെ കൂടുതല്‍ സ്ത്രീകളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് പൊലീസ് പറയുന്നത്. 

ഹിന്ദിയില്‍ ശ്രദ്ധ നേടിയ സാഥ് നിഭാന സാഥിയ എന്ന സീരിയലിലെ ഗോപി ബഹു ആയിട്ടാണ് ദേവലീന അഭിനയിച്ചത്. പൊലീസിന്റെ അന്വേഷണത്തില്‍ കൊല്ലപ്പെട്ട രാജേശ്വറിന് എന്റര്‍ടെയ്ന്‍മെന്റ് ഇന്റസ്ട്രിയിലെ നിരവധി സ്ത്രീകളുമായി ബന്ധമുള്ളതായി കണ്ടെത്തി. അന്വേഷണം കൂടുതല്‍ പേരിലേക്ക് നീളാനാണ് സാധ്യത.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com