വന്‍കിടക്കാരെ വഴിവിട്ട് സഹായിച്ച് കേന്ദ്രസര്‍ക്കാര്‍; എഴുതിത്തള്ളിയത് 2.4ലക്ഷം കോടി

നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ രാജ്യത്തെ വന്‍കിടക്കാരുടെ 2.4 ലക്ഷം കോടി രൂപയുടെ വായ്പ എഴുതിതള്ളിയതായി കേന്ദ്രസര്‍ക്കാര്‍ - പൊതുമേഖലാ ബാങ്കുകളിലെ വായ്പയാണ് എഴുതിത്തള്ളിയത്
വന്‍കിടക്കാരെ വഴിവിട്ട് സഹായിച്ച് കേന്ദ്രസര്‍ക്കാര്‍; എഴുതിത്തള്ളിയത് 2.4ലക്ഷം കോടി
Updated on: 
1 min read

ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ രാജ്യത്തെ വന്‍കിടക്കാരുടെ 2.4 ലക്ഷം കോടി രൂപയുടെ വായ്പ എഴുതിതള്ളിയതായി കേന്ദ്രസര്‍ക്കാര്‍. പൊതുമേഖലാ ബാങ്കുകളിലെ വായ്പയാണ് എഴുതിത്തള്ളിയത്.  മോദി സര്‍ക്കാരിന്റെ ആദ്യത്തെ മൂന്ന് വര്‍ഷത്തെ കണക്കാണിത്. രാജ്യസഭയില്‍ രേഖാമൂലം അറിയിച്ച കണക്കുകളാണിത്.

റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ ഉദ്ധരിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. വന്‍കിടക്കാരെ മോദി സര്‍ക്കാര്‍ സഹായിക്കുന്നതായി നേരത്തെ  ആരോപണം ഉയര്‍ന്നിരുന്നു..ഇക്കാര്യം വ്യക്തമാക്കുന്നതാണ് സര്‍ക്കാര്‍ തന്നെ രേഖാമൂലം അറിയിച്ച കണക്കുകള്‍ വ്യക്തമാക്കുന്നത്. വിജയ് മല്യ, നീരവ് മോദി എന്നിവര്‍ പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് തട്ടിപ്പ് നടത്തിയതിന് പിന്നാലെ രാജ്യം വിടാന്‍ സാഹചര്യമൊരുക്കിയത് കേന്ദ്രസര്‍ക്കാരാണെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. കണക്കുകള്‍ പുറത്തുവന്നതിന് പിന്നാലെ വരും ദിവസങ്ങളില്‍ സജീവ ചര്‍ച്ചയാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com