'വളഞ്ഞുവച്ച് എന്തോ കുടിപ്പിച്ചു'- മുംബൈ പൊലീസിനെതിരെ അര്‍ണബിന്റെ ഹര്‍ജി

'വളഞ്ഞുവച്ച് എന്തോ കുടിപ്പിച്ചു'- മുംബൈ പൊലീസിനെതിരെ അര്‍ണബിന്റെ ഹര്‍ജി
'വളഞ്ഞുവച്ച് എന്തോ കുടിപ്പിച്ചു'- മുംബൈ പൊലീസിനെതിരെ അര്‍ണബിന്റെ ഹര്‍ജി
Updated on
1 min read

മുംബൈ: പൊലീസ് തന്നെ നിര്‍ബന്ധിച്ച് ഒരു പാനീയം കുടിപ്പിച്ചതായി അത്മഹത്യാപ്രേരണ കേസില്‍ അറസ്റ്റിലായ റിപ്പബ്ലിക്ക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി. ബോംബെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലാണ് അര്‍ണബ് ഗോസ്വാമി പൊലീസിനെതിരെ ആരോപണം ഉന്നയിച്ചത്. 

അറസ്റ്റ് ചെയ്യാനായി വീട്ടിലെത്തിയ പൊലീസ് ഒഫീസര്‍മാരുടെ സംഘം തന്നെ വളഞ്ഞു വച്ച് ഒരു പാനീയം കുടിപ്പിച്ചതായും ഇത് കുടിച്ചതിന് പിന്നാലെ തനിക്ക് ശാരീരിക അസ്വസ്ഥകള്‍ വന്നതായും അര്‍ണബ് ജാമ്യാപേക്ഷയില്‍ ആരോപിച്ചു. ഈ മാസം 18 വരെ അര്‍ണബിനെ ജൂഡിഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് അര്‍ണബ് ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. 

അര്‍ണബിന് വേണ്ടി ഹരീഷ് സാല്‍വെയാണ് കോടതിയില്‍ ഹാജരായത്. ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വയ് നായിക്ക് 2018ല്‍ ആത്മഹത്യ ചെയ്ത കേസിലാണ് അര്‍ണബിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com