'വളര്‍ത്തുനായയ്‌ക്കൊപ്പം സംസ്‌കരിക്കണം'; നായ്ക്കുട്ടിയുടെ മരണത്തില്‍ മനംനൊന്ത് 21കാരി ആത്മഹത്യ ചെയ്തു

വളര്‍ത്തുനായയുടെ മരണം സഹിക്കാന്‍ വയ്യാതെ 21കാരി ആത്മഹത്യ ചെയ്തു. ഛത്തീസ്ഗഡിലെ റായ്ഘട്ടിലാണ് സംഭവം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ളര്‍ത്തുനായയുടെ മരണം സഹിക്കാന്‍ വയ്യാതെ 21കാരി ആത്മഹത്യ ചെയ്തു. ഛത്തീസ്ഗഡിലെ റായ്ഘട്ടിലാണ് സംഭവം. പ്രിയാന്‍ഷു സിങ് എന്ന പി ജി വിദ്യാര്‍ത്ഥിനിയാണ് വീട്ടില്‍ തൂങ്ങിമരിച്ചത്. 

തന്റെ നാല് വയസ്സുള്ള വളര്‍ത്തുനായ മരിച്ചതിനെ തുടര്‍ന്ന് പ്രിയാന്‍ഷു വിഷമത്തിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ചൊവ്വാഴ്ചയാണ് വളര്‍ത്തുനായ മരിച്ചത്. 

നായയുടെ മൃതദേഹം സംസ്‌കരിച്ചതിന് ശേഷം മടങ്ങിയെത്തിയ വീട്ടുകാര്‍ പെണ്‍കുട്ടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. 

സംഭവ സ്ഥലത്ത് നിന്ന് പെണ്‍കുട്ടിയുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി. തന്റെ മൃതദേഹം ദഹിപ്പിക്കുന്നതിന് പകരം നായയുടെ മൃതദേഹത്തിനൊപ്പം സംകരിക്കണമെന്ന് പെണ്‍കുട്ടി ആത്മഹത്യ കുറിപ്പില്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com