വാല്‍ വളര്‍ന്നു; അംഗപരിമിതന്‍ ഹനുമാന്റെ  അവതാരമെന്ന് നാട്ടുകാര്‍ (വീഡിയോ)

കുട്ടിക്ക് ദൈവിക ശക്തിയുണ്ടെന്നാണ് നാട്ടുകാരുടെ വാദം - നിരവധി പേരാണ് അനുഗ്രഹം തേടി കുട്ടിയുടെ വീട്ടിലെത്തുന്നത്‌ 
വാല്‍ വളര്‍ന്നു; അംഗപരിമിതന്‍ ഹനുമാന്റെ  അവതാരമെന്ന് നാട്ടുകാര്‍ (വീഡിയോ)
Updated on
1 min read

പഞ്ചാബിലെ ഈ പതിമൂന്ന് കാരനെ ഹനുമാന്റെ അവതാരമായാണ് നാട്ടുകാര്‍ കാണുന്നത്. കാരണം മറ്റൊന്നുമല്ല ഈ കുട്ടിയുടെ പുറക് വശം 7 ഇഞ്ച് നീളത്തില്‍ നട്ടെല്ലിനോടനുബന്ധിച്ച് വാലുണ്ടെന്നതാണ്. ഈ വാല് ആളുകള്‍ കാണാനിടയായതോടെ അര്‍ഷിദ് അലി ഖാന്‍ ഹനുമാന്റെ അവതാരമെന്നാണ് നാട്ടുകാരടെ വാദം. ഇതോടെ കുട്ടിക്ക് ദൈവിക ശക്തിയുണ്ടെന്നാന്നും നാട്ടുകാര്‍ പറയാന്‍ തുടങ്ങി. തുടര്‍ന്ന് കുട്ടിയെ ആരാധിക്കാനായി വീട്ടില്‍ എത്തുന്നവരുടെ എണ്ണവും വര്‍ധിക്കുകയായണ്. 

എന്നെ ആരാധിക്കാനായി നിരവധി പേരാണ് വീട്ടിലെത്തുന്നതെന്നും അവരെ താന്‍ അനുഗ്രഹിക്കാറുണ്ടെന്നുമാണ് കുട്ടി പറയുന്നത്. നിരവധി ശാരിരിക അവശതയുള്ള കുട്ടിയുടെ സഞ്ചാരം വീല്‍ചെയറിലിലാണ്. മുത്തച്ചന്‍ ഇഖ്ബാല്‍ ഖുറേഷിക്കൊപ്പമാണ് താമസം.ഹനുമാന് സമാനമായ 4 ദൈവങ്ങള്‍ വ്യത്യസ്ത മതത്തിലുള്ളതിനാലും മറ്റുള്ളവരും കുട്ടിയെ ദൈവമായി കാണുന്നു. 

വാലുള്ളത് കൊണ്ടാണ് തന്നെ ആളുകള്‍ ദൈവമായി കാണുന്നതെന്നും അതിനാല്‍ ഇതിനെതിരെ തനിക്ക് ഒന്നും പറയാനാവുന്നില്ലെന്നും കുട്ടി പറയുന്നു. ആളുകളുടെ ആരാധനയില്‍ പ്രത്യേകമായി ഒരു വികാരവും തോന്നാറില്ലെന്നും കുട്ടി പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com