വാഷിങ്ടണിലെ 92 ശതമാനം റോഡുകളും മോശം; വീണ്ടും മധ്യപ്രദേശിലെ റോഡുകളെ പുകഴ്ത്തി ശിവരാജ് സിങ് ചൗഹാന്‍

വാഷിങ്ടണ്‍ എയര്‍പോര്‍ട്ട് റോഡിന്റെ അവസ്ഥ കണ്ടാണ് ഞാനിത്തരമൊരു കാര്യം പറഞ്ഞത്. ഒരുപാടു പഠനങ്ങള്‍ വാഷിങ്ടണിലെ റോഡുകള്‍ മോശമാണെന്ന് പറയുന്നുണ്ട്
വാഷിങ്ടണിലെ 92 ശതമാനം റോഡുകളും മോശം; വീണ്ടും മധ്യപ്രദേശിലെ റോഡുകളെ പുകഴ്ത്തി ശിവരാജ് സിങ് ചൗഹാന്‍
Updated on
1 min read

ഭോപ്പാല്‍: അമേരിക്കയിലെ റോഡുകളെക്കാള്‍ മികച്ചതാണ് മധ്യപ്രദേശിലെ റോഡുകള്‍ എന്ന് അവകാശവാദമുയര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പരിഹാസം ഏറ്റുവാങ്ങിയ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ വീണ്ടും അതേ അവകാശവാദവുമായി രംഗത്ത്. 

വാഷിങ്ടണിലെ 92 ശതമാനം റോഡുകളും മോശം അവസ്ഥയിലുള്ളതാണ് എന്നാണ് ശിവരാജ് സിങ് ചൗഹാന്റെ പുതിയ കണ്ടുപിടുത്തം. തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെ നേരിടാനായിരുന്നു ശിവരാജിന്റെ പുതിയ പ്രസംഗം. ഒരു സര്‍വ്വെയെ കൂട്ടുപിടിച്ചാണ് വാഷിങ്ടണിലെ റോഡുകള്‍ മോശമാണെന്ന് ചൗഹാന്‍ പറഞ്ഞത്. 

വാഷിങ്ടണ്‍ എയര്‍പോര്‍ട്ട് റോഡിന്റെ അവസ്ഥ കണ്ടാണ് ഞാനിത്തരമൊരു കാര്യം പറഞ്ഞത്. ഒരുപാടു പഠനങ്ങള്‍ വാഷിങ്ടണിലെ റോഡുകള്‍ മോശമാണെന്ന് പറയുന്നുണ്ട്. ഇന്‍ഡോറിനും ഭോപ്പാലിനുമിടയിലെ റോഡ് വാഷിങ്ടണിനേതിനേക്കാള്‍ മികച്ചതാണ്,ശിവരാജ് പറഞ്ഞു. 

ചില ചിത്രങ്ങള്‍ ചൂണ്ടിക്കാണിച്ച് മധ്യപ്രദേശിലെ മുഴുവന്‍ റോഡുകളും മോശമാണെന്ന വിലയിരുത്താനാവില്ലെന്നും ചൗഹാന്‍ അഭിപ്രായപ്പെട്ടു.മധ്യപ്രദേശിനെ ബ്രാന്‍ഡ് ചെയ്യാനാണ് ഞാന്‍ യുഎസ്സില്‍ പോയതെന്നും ചൗഹാന്‍ പറഞ്ഞു. 

അരേിക്കയിലെ റോഡുകളെക്കാള്‍ മധ്യപ്രദേശിലെ റോഡുകള്‍ മികച്ചതാണെന്ന ചൗഹാന്റെ  അമേരിക്കയില്‍ വെച്ചുള്ള അവകാശവാദത്തിനെ മധ്യപ്രദേശിലെ യഥാര്‍ത്ഥ റോഡുകളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് സോഷ്യല്‍ മീഡിയ പൊളിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com