വാഹനപരിശോധനക്കിടെ നമ്പറുകള്‍ കൈക്കലാക്കി; സ്ത്രീകള്‍ക്ക് സ്ഥിരമായി അശ്ലീലസന്ദേശം, പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

സംഭവത്തെ തുടര്‍ന്ന് ട്രാഫിക് സബ് ഇന്‍സ്‌പെക്ടറായ രാജമാണിക്യത്തെയാണ് സസ്‌പെന്റ് ചെയ്തത്.
വാഹനപരിശോധനക്കിടെ നമ്പറുകള്‍ കൈക്കലാക്കി; സ്ത്രീകള്‍ക്ക് സ്ഥിരമായി അശ്ലീലസന്ദേശം, പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍
Updated on
1 min read

ചെന്നൈ: സ്ത്രീകളുടെ മൊബൈല്‍ നമ്പറുകളിലേക്ക് അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുന്നത് പതിവാക്കിയ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. വാഹനപരിശോധനക്കിടെയാണ് ഇയാള്‍ സ്ത്രീകളുടെ നമ്പറുകള്‍ ശേഖരിച്ചത്. തുടര്‍ന്ന് ഈ നമ്പറുകളിലേക്ക് അശ്ലീല ചിത്രങ്ങളും വീഡിയോകളും അയച്ച് കൊടുക്കുകയായിരുന്നു. തമിഴ്‌നാട്ടിലെ വെല്ലൂരിലാണ് സംഭവം. 


സംഭവത്തെ തുടര്‍ന്ന് ട്രാഫിക് സബ് ഇന്‍സ്‌പെക്ടറായ രാജമാണിക്യത്തെയാണ് സസ്‌പെന്റ് ചെയ്തത്. മൊബൈലിലേക്ക് അശ്ലീല വീഡിയോ ലഭിച്ച സ്ത്രീകള്‍ ഒക്ടോബര്‍ 25ന് രാജമാണിക്യത്തെ നേരിട്ട് കണ്ട് താക്കീത് നല്‍കിയിരുന്നു. 

സ്ത്രീകളും പൊലീസ് ഓഫീസറും തമ്മിലുണ്ടായ വാക്കുതര്‍ക്കവും ഓഫീസറുടെ മാപ്പുപറച്ചിലും റെക്കോര്‍ഡ് ചെയ്തത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. സ്ത്രീകള്‍ നല്‍കിയ പരാതിയില്‍ ഡിവൈഎസ്പി ബാലകൃഷ്ണന്‍ അന്വേഷണം നടത്തിവരികയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com