വാഹനമിടിച്ചത് ചോദ്യം ചെയ്തു ; ആളെ ബോണറ്റിൽ തൂക്കി രണ്ട് കിലോമീറ്ററോളം കാർ ഓടിച്ചു ; 23 കാരൻ അറസ്റ്റിൽ (വീഡിയോ)

കാ​ബ് ഡ്രൈ​വ​റാ​യ 23 വ​യ​സു​കാ​ര​ൻ രോ​ഹ​ൻ മി​ത്ത​ലാ​ണ് യുവാവിനെ ബോണറ്റിൽ തൂക്കി കാ​ർ ഓ​ടി​ച്ച​ത്
വാഹനമിടിച്ചത് ചോദ്യം ചെയ്തു ; ആളെ ബോണറ്റിൽ തൂക്കി രണ്ട് കിലോമീറ്ററോളം കാർ ഓടിച്ചു ; 23 കാരൻ അറസ്റ്റിൽ (വീഡിയോ)
Updated on: 
1 min read

ഗാ​സി​യാ​ബാ​ദ്: അമിത വേ​ഗതയിലെത്തിയ കാർ ഇടിച്ചത് ചോദ്യം ചെയ്യാനെത്തിയ കാബ് ഡ്രൈവറെയും കൊണ്ട് കാർ ഓടിച്ചു. കാ​റി​ന്‍റെ ബോ​ണ​റ്റി​ൽ തൂ​ങ്ങി​ക്കി​ട​ന്ന ആ​ളു​മാ​യി കാ​ർ ഓ​ടി​ച്ച​ത് ര​ണ്ടു കി​ലോ​മീ​റ്റ​ർ ദൂരത്തോളമാണ്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദിൽ ബുധനാഴ്ച രാവിലെയാണ്  സം​ഭ​വം. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

കാ​ബ് ഡ്രൈ​വ​റാ​യ 23 വ​യ​സു​കാ​ര​ൻ രോ​ഹ​ൻ മി​ത്ത​ലാ​ണ് യുവാവിനെ ബോണറ്റിൽ തൂക്കി കാ​ർ ഓ​ടി​ച്ച​ത്. നോ​യി​ഡ 62ലേ​ക്ക് മ​ട​ങ്ങി​വ​രി​ക​യാ​യി​രു​ന്ന കാ​ബ് ഡ്രൈ​വ​ർ വി​ർ​ഭ​ൻ സിം​ഗി​ന്‍റെ കാ​റി​ൽ അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ രോഹന്‍റെ കാ​ർ ഇ​ടിച്ചു. ഇ​ക്കാ​ര്യം ചോ​ദി​ക്കാ​നെ​ത്തി​യ കാ​ബ് ഡ്രൈ​വ​ർ രോഹിതിന്‍റെ കാ​ർ ത​ട​ഞ്ഞു. കാ​ർ റോ​ഡ​രു​കി​ൽ ഒ​തു​ക്കി രോഹനോട് പു​റ​ത്തി​റ​ങ്ങാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. 

എ​ന്നാ​ൽ കാ​റു​മാ​യി വേ​ഗ​ത്തി​ല്‍ ഓ​ടി​ച്ചു​പോ​കാ​ൻ രോ​ഹ​ൻ ശ്രമിച്ചു. ഇത് തടയാനായി കാറിന്റെ ബോണറ്റിൽ പിടിച്ച യുവാവിനെയും കൊണ്ട് രോ​ഹ​ൻ  അപകടകരമായി വാഹനം ഓടിക്കുകയായിരുന്നു.   ര​ണ്ടു കി​ലോ​മീ​റ്റ​റോളം വീർഭൻ കാറിന്റെ ബോണറ്റിൽ തൂങ്ങിക്കിടന്നു.  ഒ​ടു​വി​ൽ നാ​ട്ടു​കാ​രും പൊ​ലീ​സും ചേ​ർ​ന്നു കാ​ർ ത​ടഞ്ഞ് ഇയാളെ രക്ഷിക്കുകയായിരുന്നു. 

സം​ഭ​വ​ത്തി​ൽ വി​വേ​ക് വി​ഹാ​ർ സ്വ​ദേ​ശി​യാ​യ പ്ര​തി രോ​ഹ​ൻ മി​ത്ത​ലി​നെ​തി​രെ ഇ​ന്ദി​രാ​പു​രം പൊ​ലീ​സ് കേ​സെ​ടു​ത്തു. ഐ​പി​സി– 279 (അ​മി​ത വേ​ഗ​ത്തി​ൽ വാ​ഹ​ന​മോ​ടി​ക്ക​ൽ), 307(കൊ​ല​പാ​ത​ക​ശ്ര​മം) തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്ത​ത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER