'വിജയിപ്പിച്ചാൽ മാസം 10 ലിറ്റർ മദ്യം സൗജന്യം' ; വ്യത്യസ്ത വാ​ഗ്ദാനവുമായി സ്ഥാനാർത്ഥി

വിവാഹ ധനസഹായമായി 10 പവന്‍ സ്വര്‍ണ്ണവും 10 ലക്ഷം രൂപയും നല്‍കും
'വിജയിപ്പിച്ചാൽ മാസം 10 ലിറ്റർ മദ്യം സൗജന്യം' ; വ്യത്യസ്ത വാ​ഗ്ദാനവുമായി സ്ഥാനാർത്ഥി
Updated on
1 min read

ചെന്നൈ : പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ, വോട്ടർമാർക്ക് മുന്നിൽ വാ​ഗ്ദാന പെരുമഴയുമായി രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും പിന്നാലെയാണ്. വിജയിച്ചശേഷം മണ്ഡലത്തിലേക്ക് തിരിഞ്ഞു നോക്കാത്തവർ പോലും വോട്ടർമാർക്കു മുന്നിൽ കൈകൂപ്പി വീണ്ടും എത്തുന്നു. മുമ്പ് പറഞ്ഞതെല്ലാം മറന്ന് പുതിയ വാ​ഗ്ദാനങ്ങൾ ജനങ്ങൾക്ക് മുന്നിൽ നിരത്തുന്നു. 

മറ്റ് സ്ഥാനാർത്ഥികളിൽ നിന്നും വ്യത്യസ്തമായ വാ​ഗ്ദാനവുമായാണ് തമിഴ്നാട്ടിലെ ഒരു സ്ഥാനാർത്ഥി വോട്ടു തേടുന്നത്. തെരഞ്ഞെടുപ്പിൽ തന്നെ വിജയിപ്പിച്ചാല്‍ എല്ലാ കുടുംബങ്ങള്‍ക്കും 10 ലിറ്റർ മദ്യം സൗജന്യമായി നൽകുമെന്നാണ് വാ​ഗ്ദാനം. തിരുപ്പൂർ ലോക്സഭാ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മൽസരിക്കുന്ന ഈറോഡ് ജില്ലയിലെ അന്തിയൂര്‍ സ്വദേശി ഷെയ്ഖ് ദാവൂദാണ് ഈ  വാഗ്ദാനം ജനങ്ങള്‍ക്ക് മുമ്പില്‍ വച്ചത്.

മാസം 10 ലിറ്റര്‍ ശുദ്ധവും മികച്ചതുമായ ബ്രാന്‍ഡി നൽകുമെന്നാണ് വാ​ഗ്ദാനം. പക്ഷെ ഒരു നിബന്ധനയും ഇതോടൊപ്പം ദാവൂദ് മുന്നോട്ടുവെച്ചിട്ടുണ്ട്.  ചികിത്സയുടെ ആവശ്യത്തിന് മാത്രമേ മദ്യം ലഭിക്കൂ എന്നാണ് സ്ഥാനാർത്ഥി വിശദീകരിക്കുന്നത്. 

ചികിത്സക്ക് വേണ്ടി ബ്രാന്‍ഡി ആവശ്യമുള്ളവര്‍ക്ക് ഞാന്‍ 10 ലിറ്റര്‍ ബ്രാന്‍ഡി ഒരു കുടുംബത്തിലെ ഓരോ വ്യക്തിക്കും നല്‍കും. പോണ്ടിച്ചേരിയില്‍ നിന്ന് ഇറക്കുമതി ചെയ്ത് ആണ് ബ്രാന്‍ഡി നല്‍കുക. സംസ്ഥാനത്ത് സമ്പൂര്‍ണ്ണ മദ്യ നിരോധനം നടപ്പിലാക്കരുതെന്ന് ആവശ്യപ്പെടുമെന്നും ഷെയ്ഖ് ദാവൂദ് പറഞ്ഞു.

ഓരോ കുടുംബങ്ങള്‍ക്കും 25000 രൂപ നല്‍കും. മെട്ടൂരില്‍ നിന്ന് തിരുപ്പൂരിലേക്ക് കനാല്‍ നിര്‍മ്മിക്കും. വിവാഹ ധനസഹായമായി 10 പവന്‍ സ്വര്‍ണ്ണവും 10 ലക്ഷം രൂപയും നല്‍കും. തുടങ്ങിയവയാണ് ഷെയ്ഖ് ദാവൂദിന്റെ മറ്റ് വാ​ഗ്ദാനങ്ങൾ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com