വിദ്യാര്‍ഥിയുടെ ചുറ്റിലും തേങ്ങ, കണ്ണുമൂടി കെട്ടി സാഹസിക പ്രകടനം; ചുറ്റിക കൊണ്ട് നിമിഷങ്ങള്‍ക്കകം 49 എണ്ണം പൊട്ടിച്ചു, കരാട്ടെ മാസ്റ്റര്‍ക്ക് ഗിന്നസ് റെക്കോര്‍ഡ് (വീഡിയോ)

വിദ്യാര്‍ഥിക്ക് ചുറ്റും നിരത്തിയ തേങ്ങകള്‍ കണ്ണുമൂടി കെട്ടി ചുറ്റിക കൊണ്ട് ഇടിച്ച് പൊട്ടിച്ച കരാട്ടെ മാസ്റ്റര്‍ ഗിന്നസ് ബുക്കില്‍
വിദ്യാര്‍ഥിയുടെ ചുറ്റിലും തേങ്ങ, കണ്ണുമൂടി കെട്ടി സാഹസിക പ്രകടനം; ചുറ്റിക കൊണ്ട് നിമിഷങ്ങള്‍ക്കകം 49 എണ്ണം പൊട്ടിച്ചു, കരാട്ടെ മാസ്റ്റര്‍ക്ക് ഗിന്നസ് റെക്കോര്‍ഡ് (വീഡിയോ)
Updated on
1 min read

ഹൈദരാബാദ്:വിദ്യാര്‍ഥിക്ക് ചുറ്റും നിരത്തിയ തേങ്ങകള്‍ കണ്ണുമൂടി കെട്ടി ചുറ്റിക കൊണ്ട് ഇടിച്ച് പൊട്ടിച്ച കരാട്ടെ മാസ്റ്റര്‍ ഗിന്നസ് ബുക്കില്‍. മത്സരത്തിനായി റോഡില്‍ കിടന്ന വിദ്യാര്‍ഥിക്ക് ഒരു അപകടവും സംഭവിക്കാതെ, ഒരു മിനിറ്റിനകം 49 തേങ്ങയാണ് പൊട്ടിച്ചത്. ഇതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്.

ആന്ധ്രാപ്രദേശിലാണ് സംഭവം. കരാട്ടെ മാസ്റ്റര്‍ പ്രഭാകര്‍ റെഡ്ഡിയാണ് ഗിന്നസ് ബുക്കില്‍ ഇടംപിടിച്ചത്. ആദ്യം പ്രഭാകറിന്റെ കണ്ണിന് മുകളില്‍ ഉപ്പ് നിറച്ച ശേഷം കറുത്ത തുണി കൊണ്ട് കണ്ണുമൂടി. തുടര്‍ന്നായിരുന്നു സാഹസിക പ്രകടനം.

മത്സരത്തിന്റെ ഭാഗമായി റോഡില്‍ കിടന്ന വിദ്യാര്‍ഥിയുടെ ചുറ്റും തേങ്ങകള്‍ നിരത്തി. തുടര്‍ന്നായിരുന്നു പ്രഭാകറിന്റെ സാഹസിക പ്രകടനം. ഒരു മിനിറ്റ് കൊണ്ട് 49 തേങ്ങയാണ് പൊട്ടിച്ചത്. ചുറ്റിക ഉപയോഗിച്ചായിരുന്നു തേങ്ങ പൊട്ടിക്കല്‍. വിദ്യാര്‍ഥിയുടെ ശരീരത്തില്‍ ഒരു പോറല്‍ പോലും ഏല്‍പ്പിക്കാതെ ആയിരുന്നു സാഹസിക പ്രകടനം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com