വിദ്യാര്‍ഥികള്‍ ശ്രദ്ധിക്കുക, രാജ്യത്ത് 23 വ്യാജ സര്‍വകലാശാലകള്‍; പട്ടിക യുജിസി പുറത്തുവിട്ടു

വിദ്യാര്‍ഥികള്‍ ശ്രദ്ധിക്കുക, രാജ്യത്ത് 23 വ്യാജ സര്‍വകലാശാലകള്‍; പട്ടിക യുജിസി പുറത്തുവിട്ടു
വിദ്യാര്‍ഥികള്‍ ശ്രദ്ധിക്കുക, രാജ്യത്ത് 23 വ്യാജ സര്‍വകലാശാലകള്‍; പട്ടിക യുജിസി പുറത്തുവിട്ടു
Updated on
1 min read

ന്യൂഡല്‍ഹി: രാജ്യത്ത് അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന 23  സര്‍വകലാശാലകളുടെ പട്ടിക യൂണിവേഴ്‌സിറ്റി ഗ്രാന്‍സ് കമ്മിഷന്‍ (യുജിസി) പുറത്തുവിട്ടു. സര്‍വകലാശാല എന്ന് അവകാശപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനങ്ങളില്‍ പ്രവേശനം തേടരുതെന്നു യുജിസി വിദ്യാര്‍ഥികള്‍ക്കു മുന്നറിയിപ്പു നല്‍കി. 

23 വ്യാജ യൂണിവേഴ്‌സിറ്റികളുടെ പട്ടികയില്‍ കേരളത്തില്‍ നിന്ന് ഒരെണ്ണമാണുള്ളത്. സെന്റ് ജോണ്‍സ് യൂണിവേഴ്‌സിറ്റിയാണ് കേരളത്തില്‍നിന്നും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. 

വ്യാജ യൂണിവേഴ്‌സിറ്റി പട്ടികയില്‍ കൂടുതല്‍ യുപിയിലാണ്, എട്ട് എണ്ണം. കര്‍ണാടകയില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും പുതുച്ചേരിയില്‍നിന്നും ഓരോ വ്യാജ യൂണിവേഴ്‌സിറ്റികളും പട്ടികയിലുണ്ട്.

ഡല്‍ഹിയിലെ കൊമേഴ്‌സ്യല്‍ യൂണിവേഴ്‌സിറ്റി, യുനൈറ്റഡ് നാഷന്‍സ് യൂണിവേഴ്‌സിറ്റി, വൊക്കേഷനല്‍ യൂണിവേഴ്‌സിറ്റി, എഡിആര്‍ സെന്‍ട്രിക് ജുറിഡിസ്യല്‍ യൂണിവേഴ്‌സിറ്റി, ഇന്ത്യന്‍ ഇസ്റ്റിറ്റിയൂട്ട് ഒഫ് സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്, ആധ്യാത്മിക് വിശ്വവിദ്യാലയ, വിശ്വകര്‍മ ഓപ്പണ്‍ യൂണിവേവ്‌സിറ്റി എന്നിവ പട്ടികയിലുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com