

തൃശൂര്‍ പാവറട്ടിയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത് പീഢിപ്പിച്ചതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിനായകന്റെ മരണത്തില്‍ പ്രതിഷേധിച്ച് പോണ്ടിച്ചേരി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു. പിണറായി വിജയന്റെ കോലം കത്തിച്ചാണ് സര്‍വ്വകലാശാലയിലെ എഎസ്എ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.
സാമൂഹ്യമായും ചരിത്രപരമായും അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളെ ലക്ഷ്യമിട്ട് നടത്തുന്ന അതിക്രമങ്ങളെ തുടരാന്‍ അനുവദിക്കില്ലെന്നും പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിലെ എഎസ്എ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ജാതീയ ഇടതുപക്ഷത്തെ ചെറുക്കുക എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു ഇവരുടെ പ്രതിഷേധം.
കേരളത്തില്‍ നിരന്തരം നടക്കുന്ന ദളിത്‌ന്യൂനപക്ഷ വേട്ടക്കെതിരെ എഎസ്എ പ്രസിഡന്റ് കാര്‍ത്തിക് അല്ലിമുത്തു കടുത്ത ഭാഷയില്‍ പ്രതിഷേധമറിയിച്ചു. എഎസ്എ സെക്രട്ടറി ശ്രുതീഷ് എസ്, വൈസ് പ്രസിഡന്റ് സച്ചിന്‍ നാഗ്ലെ, സ്‌പോക്‌സ്‌പേഴ്‌സണ്‍ ശുഭ്ര റോയ് എന്നിവരും എംഎസ്എഫ് പ്രസിഡന്റ് ഉവൈസും പ്രതിഷേധ റാലിയില്‍ സംസാരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates