വിവാഹത്തിന് ശേഷം കാമുകി നിരന്തരമായി ബന്ധപ്പെട്ടു; സഹോദരന്‍ യുവതിയെ തലയ്ക്കടിച്ച് കൊന്നു; കത്തിച്ചു

കൊലപാതകശേഷം, സുനിതയുടെ മൃതദേഹം സമീപപ്രദേശത്തിട്ട്‌ കത്തിക്കുകയും ചെയ്തു
വിവാഹത്തിന് ശേഷം കാമുകി നിരന്തരമായി ബന്ധപ്പെട്ടു; സഹോദരന്‍ യുവതിയെ തലയ്ക്കടിച്ച് കൊന്നു; കത്തിച്ചു
Updated on
1 min read

ജാഞ്ച്ഗീര്‍: വിവാഹിതനായ സഹോദരന്റെ മുന്‍ കാമുകിയെ യുവാവ് തലക്കടിച്ച് കൊലപ്പെടുത്തി. ബിലാസ്പൂര്‍ സ്വദേശിനി  സുനിത ഖുഷ്വാല ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ദിപാര സ്വദേശി അന്‍വര്‍ ഖാനെ പോലീസ് അറസ്റ്റ് ചെയ്തു.

സുനിതയും അന്‍വറിന്റെ സഹോദരന്‍ സമീറും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇരുവരും ഒരേ സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്. ഇതിനിടെ സമീര്‍ ബിലാസ്പൂരിലെ ജോലി രാജിവെച്ച് സ്വന്തം നാടായ നവാഗ്രയിലേക്ക് മടങ്ങുകയും വിവാഹിതനാവുകയും ചെയ്തു. എന്നിരുന്നാലും സുനിത സമീറിനെ നിരന്തരമായി ബന്ധപ്പെടുകയും വിവാഹഭ്യര്‍ത്ഥന നടത്തുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം സുനിത സമീറിന്റെ വീട്ടിലെത്തിയിരുന്നു. തുടര്‍ന്ന് സമീറുമായുള്ള ബന്ധത്തെ ചൊല്ലി സമീറിന്റെ സഹോദരന്‍ അന്‍വറും സുനിതയും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. തര്‍ക്കത്തിനിടെ അന്‍വര്‍ സുനിതയെ കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകശേഷം, സുനിതയുടെ മൃതദേഹം സമീപപ്രദേശത്തിട്ട്‌ കത്തിക്കുകയും ചെയ്തു. തുടര്‍ന്ന് അന്‍വര്‍ പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com